https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ അൺലിമിറ്റഡ് ഫ്ലൈറ്റ് സർവീസുകൾ അനുവദിക്കുന്ന ഓപ്പൺ സ്കൈസ് കരാർ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പുതിയ കരാർ പ്രകാരം പ്രതിവാരം 35 ഫ്ലൈറ്റുകൾ എന്ന പരിധി അവസാനിക്കും. കാനഡയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ഈ തീരുമാനം വഴി സുഗമമാക്കുമെന്ന് ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ബാലിയിൽ എത്തിയ ട്രൂഡോ പറഞ്ഞു.
കാനഡയ്ക്കും ഡൽഹിക്കുമിടയിൽ ആഴ്ചയിൽ 29 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ കരാർ പ്രകാരം, കനേഡിയൻ എയർലൈൻസിന് ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്താം. അതേസമയം, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ടൊറന്റോ, മോൺട്രിയൽ, വാൻകൂവർ, എഡ്മന്റൺ എന്നിവിടങ്ങളിലേക്കും ഇന്ത്യൻ സർക്കാർ തിരഞ്ഞെടുക്കുന്ന മറ്റ് രണ്ട് സ്ഥലങ്ങളിലേക്കും സർവീസുകൾ ആരംഭിക്കാൻ സാധിക്കും.
ഇപ്പോഴും പൂർണ്ണമായും തുറന്ന വിപണിയല്ലെങ്കിലും, ചരിത്രപരമായി തങ്ങളുടെ വ്യോമാവകാശം സംരക്ഷിച്ച രണ്ട് രാജ്യങ്ങൾക്ക് ഈ തീരുമാനം ഒരു വലിയ മുന്നേറ്റമാണ്. ഇന്ത്യയും കാനഡയും ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ്, കൂടുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ ഒരു ആശ്വാസമാണ്.
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്എ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി20. ആഗോള ജിഡിപിയുടെ 80 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും അവർ വഹിക്കുന്നു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന