https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഇമെയിൽ ഫിഷിംഗ് സ്കാമുകളെക്കുറിച്ച് ഓക്ക്‌വില്ലെ, മിസിസാഗ, ഹാമിൽട്ടൺ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി കനേഡിയൻ ആന്റി ഫ്രോഡ് സെന്റർ(സിഎഎഫ്‌സി). കനേഡിയൻ ഇന്റേണൽ റവന്യൂ സർവീസ് എന്ന വ്യാജേന അവർ ഇമെയിലുകൾ അയയ്‌ക്കുന്നത് യഥാർത്ഥമാണെന്ന് തോന്നുകയും പകരം നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
യഥാർത്ഥമായി തോന്നുന്ന ഫിഷിംഗ് ഇമെയിലുകളിൽ തട്ടിപ്പുകാർ സിആർഎ ആയി ആൾമാറാട്ടം നടത്തുന്നു, പക്ഷേ സൂക്ഷ്മമായി ഇമെയിൽ വിലാസം നോക്കിയാൽ സിആർഎ-ൽ നിന്നുള്ളതല്ല എന്ന മനസിലാകും. നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ട് സിആർഎ നിങ്ങൾക്ക് ഇമെയിൽ അയയ്‌ക്കില്ല എന്നും കനേഡിയൻ ആന്റി ഫ്രോഡ് സെന്റർ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ ഒരു ബാങ്ക് പോലെയുള്ള തിരിച്ചറിയാവുന്ന ഒരു സ്ഥാപനത്തിൽ നിന്നോ കമ്പനിയിൽ നിന്നോ അല്ലെങ്കിൽ ആമസോൺ അല്ലെങ്കിൽ നെറ്ഫ്ലിസ് പോലെയുള്ള ഒരു ഓൺലൈൻ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ നിന്നോ ഉള്ളതായി തോന്നുന്ന ഫിഷിംഗ് ഇമെയിലുകൾക്കും സാധ്യത ഉള്ളതായി സിഎഎഫ്‌സി മുന്നറിയിപ്പിൽ പറയുന്നു.
നിങ്ങളുടെ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നോ അല്ലെങ്കിൽ ടാക്സ് റീഫണ്ട് തയ്യാറാണെന്നോ സ്‌കാമറിൽ നിന്നുള്ള ഇമെയിൽ നിങ്ങളെ ഉപദേശിക്കും. ആയതിനാൽ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകരുതെന്നും സിഎഎഫ്‌സി പറഞ്ഞു.
നിങ്ങൾ ഒരു തട്ടിപ്പ് അല്ലെങ്കിൽ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, എത്രയും വേഗം നിങ്ങളുടെ പ്രാദേശിക പോലീസ് സേനയെ ബന്ധപ്പെടുകയോ നിങ്ങൾക്ക് സംശയാസ്പദമായ ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ അത് സിഎഎഫ്‌സി-യിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു