November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

നോർത്ത് വാൻകൂവറിലെ വീട്ടിൽ അതിക്രമിച്ച് കയറി കരടി

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

നോർത്ത് വാൻകൂവറിലെ വീടിന്റെ മുൻവശത്തെ പടികളിൽ വിരുന്ന് കഴിക്കുന്ന കരടിയുടെ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ്. കരടി ഒന്നിലധികം വീടുകളിൽ പ്രവേശിക്കാൻ നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന് കൺസർവേഷൻ ഓഫീസർമാർ സാക്ഷ്യപ്പെടുത്തുന്നു. DadKnowsEveryting എന്ന ടിക്‌ടോക് ഉപയോക്താവ് വ്യാഴാഴ്ച അപ്‌ലോഡ് ചെയ്ത വീഡിയോ അത്തരം ഒരു സംഭവത്തിന്റെ അനന്തരഫലങ്ങൾ കാണിക്കുന്നു.

വീടിന്റെ കവാടത്തിനരികിൽ കരടി നിൽക്കുന്നത് വീഡിയോയിൽ കാണാം. “സുഹൃത്തേ, ഞാൻ കതക് അടയ്ക്കാൻ പോകുന്നു,” വീഡിയോ ചിത്രീകരിച്ച വ്യക്തി വാതിലടയ്ക്കുന്നതിന് മുമ്പ് കരടിയോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. പിന്നീട് കരടി തിരിഞ്ഞ്, ഭക്ഷണമെടുത്ത് പോകുന്നതും വീഡിയോയുടെ അവസാനം, റഫ്രിജറേറ്ററിന്റെ അടിഭാഗം തുറന്ന് ഒരു ഷെൽഫ് പുറത്തെടുത്ത് ഭക്ഷണസാധനങ്ങൾ കൊണ്ടുപോയതായും കാണാം. “ഒരു മോഷണം നടന്നിട്ടുണ്ട് പോലീസിനെ വിളിക്കൂ!” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്‌ച ഒരു കരടി വീടുകളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിന്റെ റിപ്പോർട്ടിലാണ് തങ്ങളെ വിളിച്ചതെന്ന് കൺസർവേഷൻ ഓഫീസർമാർ അവരുടെ പ്രസ്താവനയിൽ പറഞ്ഞു. അവർ എത്തിയപ്പോൾ കരടി ഒരു വീട്ടിൽ നിന്ന് ഇറങ്ങി മറ്റൊരു വീട്ടിൽ കയറാൻ ശ്രമിക്കുന്നതായി കണ്ടെത്തി. കരടിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കൺസർവേഷൻ ഓഫീസർമാർ അറിയിച്ചു.

സെപ്തംബർ മാസത്തിൽ സാധാരണയായി പ്രവിശ്യയിൽ ബ്ലാക്ക് ബിയർ ഇൻസിഡന്റുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കോളുകളാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. 2021 സെപ്റ്റംബറിൽ മാത്രം 508 കേസുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ വര്ഷം മാത്രം പ്രവിശ്യയിൽ 10 കരടി കുഞ്ഞുങ്ങളെ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

About The Author

error: Content is protected !!