November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

200km/hr -ൽ കാറോടിച്ചയാൾക്കു കനേഡിയൻ പോലീസിന്റെ പണി.

ഒന്റാറിയോ : മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് സിറ്റി ഓഫ് റിച്ച്മണ്ട് ഹില്ലിൽ നിന്നുള്ള അലിറേസ അബാസിയുടെ (23) വാഹനം കസ്റ്റഡിയിൽ എടുത്ത് യോർക്ക് റീജിയണൽ പോലീസ്. അലിറേസ അബാസിക്കെതിരെ അപകടകരമായ ഡ്രൈവിംഗ്, സ്റ്റണ്ട് ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ്  അറസ്റ്റ് ചെയ്തത്. 2021 മെയ് 29 ന് സിറ്റി ഓഫ് റിച്ച്മണ്ട് ഹില്ലിൽ പട്രോളിംഗിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ  അപകടപരമായ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം  കാണുകയും പോലീസ് ക്രൂയിസറിലെ വേഗത അളക്കുന്ന ഉപകരണം മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതായി കാണിക്കുകയും ചെയ്തു. വാഹനം സുരക്ഷിതമായി നിർത്തിച്ചു ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തു.

അലിറേസ അബ്ബാസിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്

• അപകടകരമായ ഡ്രൈവിംഗ്

• സ്റ്റണ്ട് ഡ്രൈവിംഗ്

• അമിത വേഗത എന്നീ കുറ്റങ്ങളാണ്.

ഈ അന്വേഷണം പുരോഗമിക്കുകയാണ് . ഇതിനെകുറിച്ച അറിയുന്നവർ  യോർക്ക് റീജിയണൽ ട്രാഫിക് പോലീസുമായി 1-866-876-5423, ext.7703, ക്രൈം ബ്യുറോ 1-800-222-tips  ബന്ധപ്പെടുക, അല്ലെങ്കിൽ www.1800222tips.com ൽ ഓൺലൈനായും പരാതികൾ പറയാം.

യോർക്ക് മേഖലയിലെ റോഡുകളിൽ ഉണ്ടായ പല മാരകമായ വാഹനാപകടകൾക്കും കാരണം അമിത വേഗതയാണ് . ട്രാഫിക് നിയമങ്ങൾ അനുസരിക്കാതിരിക്കാനും ശരിയായ പരിചരണവും നിയന്ത്രണവുമില്ലാതെ വാഹനമോടിക്കുകയും പൊതു സുരക്ഷയെ അവഗണിക്കുകയും ചെയ്യുമ്പോൾ റേസർമാർ മറ്റ് കാൽനട യാത്രക്കാരെ മരണത്തിനോ ഗുരുതരമായ പരിക്കിനോ ഇടയാക്കുന്നു എന്ന് പോലീസ് വ്യക്തമാക്കി . മറ്റുള്ളവർക് പരിക്കോ ജീവിത നഷ്ടമോ ഉണ്ടാക്കുന്ന അപകടകരമായ ഡ്രൈവിംഗ് പരിശീലനങ്ങൾ കണ്ടാൽ 911 എന്ന നമ്പറിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി.

റേസിംഗും മറ്റ് ഉയർന്ന അപകടസാധ്യതയുള്ള ഡ്രൈവിംഗ് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഒന്റാറിയോയിലുടനീളമുള്ള പോലീസ് സേവനങ്ങൾ സംയുക്തമായും ഒന്റാറിയോ സർക്കാരുമായി സഹകരിച്ച് നടത്തുന്ന ഒരു അവബോധം നടപ്പാക്കുന്ന ക്യാമ്പയ്‌നുമായിയാണ് പ്രോജക്ട് ഇറേസ് എന്ന ഒരു പുതിയ പദ്ധതിക്ക് പോലീസ് തുടക്കം കുറിച്ചിരിക്കുന്നത്. ആക്രമണാത്മക ഡ്രൈവിംഗും റേസിംഗും അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളാണ്, പല നിരപരാധികളെയും മരണത്തിലേക്ക് തള്ളിവിടുന്നത്.

About The Author

error: Content is protected !!