November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

1.2 മില്യൺ ഡോളറിന്റെ റോബോകോൾ തട്ടിപ്പ് : രണ്ട് ഇന്ത്യൻ-അമേരിക്കക്കാർ കുറ്റസമ്മതം നടത്തിയതായി പോലിസ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

അമേരിക്കയിലുടനീളം 1.2 മില്യൺ ഡോളർ തട്ടിപ്പിന് ഗൂഢാലോചന നടത്തിയതിന് 2 ഇന്ത്യൻ-അമേരിക്കക്കാർ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. അരുഷോബികെ മിത്ര (27), ഗർബിത മിത്ര (24) എന്നിവർക്കെതിരെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇവർ ഒരു അന്താരാഷ്ട്ര തട്ടിപ്പിന്റെ ഭാഗമായിരുന്നുവെന്നും, സഹായത്തിന് ഇവരുടെ കീഴിൽ ഇന്ത്യ ആസ്ഥാനമായുള്ള കോൾ സെന്റർ പ്രവർത്തിച്ചതായും പോലീസ് മാധ്യമക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യ ആസ്ഥാനമായുള്ള കോൾ സെന്ററുകളിൽ നിന്ന് യുഎസ് നിവാസികളെ, പ്രത്യേകിച്ച് പ്രായമായവരെ ലക്ഷ്യം വെച്ച്, റോബോകോളുകൾ വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും, ഇരകളെ കോളുകളിലൂടെ ബന്ധപ്പെട്ട ശേഷം, റാക്കറ്റിലെ മറ്റ് അംഗങ്ങൾ ഇവരിൽ നിന്ന് ട്രാൻസ്ഫർ വഴി വലിയ തുക അയയ്ക്കാൻ നിർബന്ധിക്കുകയോ കബളിപ്പിക്കുകയോ ചെയ്യുന്നതാണ് റാക്കറ്റിന്റെ പ്രവർത്തന രീതിയെന്ന് പോലീസ് അറിയിച്ചു.

ഒരു ടെക് സപ്പോർട്ട് കമ്പനിയിൽ നിന്ന് ആരോടോ സംസാരിക്കുന്നതായി കോളർമാർ ഇരകളെ വിശ്വസിപ്പിക്കുകയും കോളർക്ക് അവരുടെ പേഴ്‌സണൽ കമ്പ്യൂട്ടറുകളിലേക്ക് റിമോട്ട് ആക്‌സസ് അനുവദിക്കാൻ പ്രതികൾ നിർബന്ധിക്കുകയും ചെയ്തതായി മാധ്യമക്കുറിപ്പിൽ യുഎസ് അറ്റോണി ഫിലിപ്പ് ആർ സെല്ലിംഗർ പറഞ്ഞു. യുഎസിലുടനീളമുള്ള 48 ഇരകളിൽ നിന്ന് 1.2 മില്യൺ ഡോളറിന്റെ വഞ്ചനാപരമായ പണം പ്രതികൾ കൈമാറ്റം ചെയ്തതായി ഫിലിപ്പ് ആർ അറിയിച്ചു.

About The Author

error: Content is protected !!