https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഹൃദയസ്തംഭനം മൂലം കാനഡയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കാനഡയിൽ ശസ്ത്രക്രിയ നടക്കുന്നതിനിടെ നെവിലിന് രണ്ടു പ്രാവശ്യം ഹൃദയസ്തംഭനം ഉണ്ടായതായും ആരോഗ്യനില തീർത്തും ആവശ്യനിലയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മൂന്നാമതും ഹൃദയസ്തംഭനം ഉണ്ടാകുകയും മരണപ്പെടുകയും ചെയ്യുകയായിരുന്നു. നെവിൽ 2020 ജനുവരിയിലാണ് വിദ്യാർത്ഥിയായി കാനഡയിൽ എത്തിയത്. ടൊറന്റോയിലെ ലാംടൺ കോളേജിൽ സൈബർ സെക്യൂരിറ്റി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്ന അദ്ദേഹം 2021 ഓഗസ്റ്റിൽ ബിരുദം പൂർത്തീകരിക്കുകയും, തുടർന്ന് ഒരു സ്വകാര്യ കമ്പനിയിൽ സൈബർ സെക്യൂരിറ്റി അനലിസ്റ്റായി ജോലി ചെയ്യുകയുമായിരുന്നു.
അവധിക്ക് നാട്ടിൽ പോയ നെവിൽ ജൂൺ 15 നാണ് കാനഡയിൽ തിരിച്ചെത്തിയത്. ചെറിയ നടുവേദന ഉണ്ടായിരുന്ന നെവിൽ-ന് മൂന്ന് ദിവസത്തിന് ശേഷം വേദന തീവ്രമാവുകയും വലതു തോളിലേക്ക് വ്യാപിക്കുകയും ചെയ്തു. ആ സമയത്ത്, നെവിലിന് ഹെൽത്ത് കാർഡ് ഇല്ലായിരുന്നു, അതിനാൽ ഹാമിൽട്ടണിലെ ഒരു ക്ലിനിക്കിൽ പോകുകയും, ഡോക്ടർ സ്കോളിയോസിസ് എന്ന രോഗമാണെന്ന് അറിയിക്കുകയും ചെയ്തു. ജൂൺ 24-ഓടെ ശ്വാസതടസ്സം അനുഭവപ്പെട്ട് നടക്കാൻ പോലും കഴിയാത്തതിനാൽ ഒരു വാക്ക്-ഇൻ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. തുടർന്ന് അവസ്ഥ ഗുരുതരമാകുകയും നെവിലിനെ ജൂൺ 25-ന് ഉച്ചകഴിഞ്ഞ് സ്കാർബറോ ജനറൽ ആശുപത്രിയിലെക്ക് മാറ്റുകയും ചെയ്തു.
തുടർന്ന് നടത്തിയ സ്കാനിങ്ങിൽ നെവിലിന്റെ വലതു ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ശ്വാസകോശത്തിലുള്ള ദ്രാവകം നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തുകയും, ക്രിട്ടിക്കൽ യൂണിറ്റിൽ ചികിത്സയിലായിരുന്ന നിവിലിന് രക്തസ്രാവം ഉണ്ടാകുകയും സിടി സ്കാൻ ഷെഡ്യൂൾ ചെയുകയും ചെയ്തു. ദ്രാവകം നീക്കം ചെയ്യാൻ ട്യൂബ് വയ്ക്കുമ്പോൾ പ്രധാന ധമനിയുടെ വിള്ളലാണ് രക്തസ്രാവത്തിനുള്ള കാരണമെന്ന് കണ്ടെത്തി. ഇതിനുള്ള ശസ്ത്രക്രിയ നടക്കുന്നതിനിടെ രണ്ടുതവണ രക്തം കട്ടപിടിക്കുകയും ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്തു. സിപിആർ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും ആവശ്യനിലയിലായിരുന്നു. മൂന്നാമതും ഹൃദയസ്തംഭനം ഉണ്ടാകുകയും മരണപ്പെടുകയും ചെയ്യുകയായിരുന്നു. സഹോദരി മനീഷ ജോളി.
More Stories
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി