November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഗ്യാസ് വില റെക്കോർഡ് ഉയരത്തിലേക്ക് : വിദഗ്ധരുടെ മുന്നറിയിപ്പ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

വാരാന്ത്യത്തിൽ കാനഡയിൽ ഗ്യാസ് വില റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്‌ടീഗ് പറഞ്ഞു. കാനഡയുടെ ചില ഭാഗങ്ങളിൽ പെട്രോൾ വില ലിറ്ററിന് 2.11 ഡോളറോ അതിലധികമോ വരെ എത്തുമെന്നും, വരാനിരിക്കുന്ന മാസങ്ങളിൽ ഗ്യാസ് വില ഉയരുന്നത് തുടരുകയും, ഇത് കാനഡയിലെ എല്ലാ പ്രവിശ്യകളിലും ഭാഗികമായി ബാധിക്കുമെന്നും മക്‌ടീഗ് പറഞ്ഞു.

ഗ്രേറ്റർ ടൊറന്റോ ഏരിയയിലും (ജിടിഎ) തെക്കൻ ഒന്റാറിയോയിലും ഞായറാഴ്ചയോടെ വില ലിറ്ററിന് 2.15 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തുമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മെയ് 18 ന് കാനഡയിൽ ഗ്യാസ് വില ലിറ്ററിന് 2 ഡോളറിലധികമെത്തിയിരുന്നു.

കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ (CAA) പറയുന്നതനുസരിച്ച്, ശനിയാഴ്ച ഒന്റാറിയോയിലെ ഗ്യാസിന്റെ ശരാശരി വില ലിറ്ററിന് ഏകദേശം 2.06 ഡോളറായിരുന്നു, കഴിഞ്ഞ മാസത്തെ ശരാശരി ലിറ്ററിന് 1.86 ഡോളറായിരുന്നു. എഡ്മന്റണിലും കാൽഗറിയിലും ഗ്യാസിന്റെ വില ഞായറാഴ്ച യഥാക്രമം 1.87 ഡോളറും 1.89 ഡോളറായിരുന്നു. ജിടിഎയിലും മാസങ്ങളായി പെട്രോൾ വില കുതിച്ചുയരുകയാണ്. വരും മാസങ്ങളിൽ ഒന്റാറിയോയിൽ ഗ്യാസ് വില 2.25 ഡോളർ വരെ എത്തിയാൽ അത്ഭുതപ്പെടാനില്ല എന്നും മക്‌ടീഗ് അഭിപ്രായപ്പെട്ടു.

ഇന്ധന വിതരണ ദൗർലഭ്യം, ആഗോള ഊർജ്ജ വിതരണം കുറഞ്ഞതും, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം തുടർന്നുള്ള ഉപരോധനങ്ങൾ എന്നിവ ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണമായി. ഇന്റർനാഷണൽ എനർജി ഏജൻസി (ഐ‌ഇ‌എ) പ്രകാരം കഴിഞ്ഞ വർഷം, ആഗോള എണ്ണ വിതരണത്തിന്റെ 14 ശതമാനവും റഷ്യ വഹിച്ചിരുന്നു, റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം മതിയായ ബദൽ ഇല്ലാതെ വിപണിയിൽ കാര്യമായ വിടവ് സൃഷ്‌ടിച്ചു. പാൻഡെമിക്കിന് ശേഷമുള്ള ഡിമാൻഡ് പോലെയുള്ള മറ്റ് ഘടകങ്ങളും വേനൽക്കാലത്തിന്റെ വരവും വിലക്കയറ്റത്തിലേക്ക് നയിച്ചു.

About The Author

error: Content is protected !!