November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മനുഷ്യക്കടത്ത്: കാനഡയിൽ മൂന്ന് പേർ അറസ്റ്റിൽ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. 18 വയസ്സുള്ള പെൺകുട്ടിയെ ആറ് മാസത്തിലേറെയായി മനുഷ്യക്കടത്ത് സംഘം തടവിൽ വെച്ചിരുന്നുവെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. പെൺകുട്ടിയെ കാണാതായ ഒക്‌ടോബറിൽ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എഡ്മന്റണിൽ നിന്നുള്ള 17 വയസ്സുള്ള പെൺകുട്ടിയെ റിക്രൂട്ട് ചെയ്യുകയും 18 വയസ്സ് തികഞ്ഞപ്പോൾ വേശ്യാവൃത്തിക്ക് ടൊറന്റോയിലേക്ക് കൊണ്ടുവരുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. എട്ട് ദിവസത്തിലേറെയായി, ടൊറന്റോ നഗരത്തിലെ ഹോട്ടലുകളിലും വീടുകളിലും പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായും, നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽക്കാൻ പെൺകുട്ടി നിർബന്ധിതയായതായി ടൊറന്റോ പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കൂടുതൽ തിരച്ചിൽ നടത്തുകയും ടൊറന്റോയിൽ നിന്ന് അനധികൃത മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ടൊറന്റോയിലെ മുപ്പതുകാരനായ യോനാഥൻ എന്ന “യോഗി” വോൾഡെ, 2021 നവംബറിൽ അറസ്റ്റിലായിരുന്നു.18 വയസ്സിന് താഴെയുള്ള വ്യക്തിയെ റിക്രൂട്ട്മെന്റ് ചെയ്തതിനും, കൊക്കെയ്ൻ കൈവശം വെയ്ക്കുക, ഫെന്റനൈൽ, ഹെറോയിൻ എന്നിവ വിൽപ്പന നടത്തുക ഉൾപ്പെടെ14 കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ടൊറന്റോയിൽ നിന്നുള്ള മുപ്പത്തിരണ്ടുകാരനായ അബിലാസിസ് മുഹമ്മദ്, 28 കാരനായ കാലിദ് മുഹമ്മദ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം, ശരീരത്തിന് ദോഷം വരുത്തക്ക വിധം ശാരീരിക ഉപദ്രവം നടത്തുക ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു.

കൂടുതൽ ഇരകളുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക പോലീസ് പ്രകടിപ്പിക്കുന്നുണ്ട്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവെന്നും ഇവർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് വിശദീകരിച്ചു. സംഭവവുമായി കൂടുതൽ വിവരം ലഭിക്കുന്നവർ 416-808-7474 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് അറിയിച്ചു.

About The Author

error: Content is protected !!