November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കിംഗ്‌സ്റ്റണിൽ താമസിക്കുന്ന പിതാവിന്റെ ആരോഗ്യ സംരക്ഷണത്തിനായി പോരാടി ഇന്ത്യൻ വംശജ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കിംഗ്‌സ്റ്റണിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജ റീന കുക്രേജയാണ് ഡിമെൻഷ്യ ബാധിച്ച പിതാവിന് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നതിനായി പോരാടുന്നത്. സൂപ്പർ വിസയിലാണ് റീനയുടെ പിതാവ് കാനഡയിലെത്തിയത് എന്നാൽ OHIP നമ്പറിന് യോഗ്യത ലഭിച്ചില്ല. ഇതുമൂലം പിതാവിന് പാലിയേറ്റിവ് പരിചരണം ലഭിക്കുന്നില്ലായെന്നും കുക്രേജ കുറ്റപ്പെടുത്തുകയുണ്ടായി. ക്വീൻ’സ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുകയാണ് റീന കുക്രേജ.

പിതാവ് കൃഷ്ണൻ കുക്രേജക്ക് 96 വയസായെന്നും, സൂപ്പർ വിസ വഴി 2016-ൽലാണ് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വന്നതെന്നും കുക്രേജ പറഞ്ഞു. എന്നാൽ പിതാവിന് ഒന്റാറിയോ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ(OHIP) കവറേജിന് അർഹത ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം, അണുബാധയെത്തുടർന്നാണ് ഡിമെൻഷ്യ ബാധിച്ചെന്ന് റീന കുക്രേജ പറഞ്ഞു. ഇപ്പോൾ ആശുപത്രിയിലാണ്. അദ്ദേഹത്തിന് പാലിയേറ്റിവ് പരിചരണം നൽകാൻ കഴിയുന്ന ഒരു ദീർഘകാല കെയർ ഹോമിൽ കഴിയേണ്ടതുണ്ടെന്നും എന്നാൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് കാരണം ഇതിന് കഴിയുന്നില്ലായെന്നും മകൾ കുക്രേജ പറഞ്ഞു.

അനുകമ്പയുടെ അടിസ്ഥാനത്തിൽ തന്റെ പിതാവിന് OHIP കവറേജിനായി ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയാണ് ഉണ്ടായതെന്ന് കുക്രേജ കുറ്റപ്പെടുത്തി. തന്റെ പിതാവിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂവെന്ന് ഡോക്ടർമാർ തന്നോട് പറഞ്ഞതായി കുക്രേജ പറയുന്നു. എന്നാൽ OHIP നമ്പർ ഇല്ലാതെ ഒരു ദീർഘകാല കെയർ ഹോമിലേക്ക് പിതാവിനെ കൊണ്ടുപോകാൻ കഴിയില്ലയെന്നും, ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയിലാണെന്നും കുക്രേജ പറഞ്ഞു.

ഒന്റാറിയോ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്റെ (OHIP) യോഗ്യത നിർണ്ണയിക്കുന്നത് ആരോഗ്യ ഇൻഷുറൻസ് നിയമത്തിന് (HIA) കീഴിലുള്ള റെഗുലേഷൻ 552-ൽ പറഞ്ഞിരിക്കുന്ന ആവശ്യകതകൾ അനുസരിച്ചാണ്. ഒരു കാരണവശാലും എച്ച്‌ഐ‌എയ്ക്ക് കീഴിൽ യോഗ്യരല്ലെന്ന് നിർവചിക്കപ്പെട്ടിട്ടില്ലാത്ത വ്യക്തികൾക്ക് ഒന്റാറിയോ ആരോഗ്യ പരിരക്ഷയ്ക്ക് അർഹത നൽകുന്നതിന് HIA വിവേചനാധികാരം നൽകുന്നില്ലയെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറയുകയുണ്ടായി.

About The Author

error: Content is protected !!