https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
പൂർണ്ണമായും വാക്സിനേഷൻ എടുത്ത കനേഡിയൻ യാത്രക്കാർക്കുള്ള പ്രീ-അറൈവൽ പിസിആർ ടെസ്റ്റിംഗ് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി ജീൻ-യെവ്സ് ഡുക്ലോസ് അറിയിച്ചു. അറൈവ് ക്യാൻ ആപ്പിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്നും ഫെബ്രുവരി 28 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ, രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിയും കാനഡയിലേക്ക് മടങ്ങുന്നതിന് മുമ്പ് പിസിആർ ടെസ്റ്റ് പോലുള്ള നെഗറ്റീവ് മോളിക്യുലാർ ടെസ്റ്റ് നടത്തുകയും, യാത്ര പുറപ്പെടുന്നതിന് അല്ലെങ്കിൽ കര അതിർത്തിയിൽ എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളിൽ അറൈവ് ക്യാൻ ആപ്പിൽ അപ്‌ലോഡ് ചെയ്‌യേണ്ടതുണ്ട് എന്നാൽ ഫെബ്രുവരി 28 മുതൽ പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള പ്രീ-അറൈവൽ പിസിആർ ടെസ്റ്റ് ടെസ്റ്റ് റിസൾട്ട് ഒഴിവാക്കുമെന്നും പകരം യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനകം എടുത്ത നെഗറ്റീവ് ആന്റിജൻ ടെസ്റ്റ് റിസൾട്ട് കാണിച്ചാൽ മതിഎന്നുമാണ് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നത്.
വാക്സിൻ എടുക്കാത്ത യാത്രക്കാർ കാനഡയിൽ എത്തുമ്പോൾ പരിശോധനകൾക്ക് വിധേയരാകാണാമെന്നും 14 ദിവസത്തേക്ക് ഇവർ ക്വാറന്റൈനിൽ കഴിയുകയും ചെയ്യണം. മാർച്ച് മുതൽ, എല്ലാ കനേഡിയൻ വിമാനത്താവളങ്ങളിലും സർവീസുകൾ പൂർണസ്ഥിതിയിലാകുമെന്ന് കാനഡ ട്രാൻസ്പോർട്ട് മിനിസ്റ്റർ ഒമർ അൽഗബ്ര അറിയിച്ചു. നിലവിൽ കാനഡയിലെ 18 വിമാനത്താവളങ്ങളിൽ മാത്രമേ അന്താരാഷ്ട്ര വിമാനസർവീസ് നടത്തുന്നുള്ളു. “അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിലൂടെ വിൻഡ്‌സർ, ലണ്ടൻ, ഫോർട്ട് മക്‌മുറെ, മോങ്‌ക്‌ടൺ തുടങ്ങി നിരവധി കമ്മ്യൂണിറ്റികൾക്ക് ഗുണകരമാണെന്നും. പ്രാദേശിക ടൂറിസത്തെ സഹായിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയെ വളർത്തുകയും ചെയ്യുമെന്ന്” അൽഗബ്ര പറഞ്ഞു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന