November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇമിഗ്രേഷൻ പ്രോസസ്സിംഗ് സമയം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ച് കാനഡ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡ ഇമിഗ്രേഷൻ പ്രോസസിങ്ങിലെ കോവിഡ് മൂലമുള്ള കാലതാമസങ്ങൾ 2022 അവസാനത്തോടെ സാധാരണനിലയിൽ ആവുമെന്നും, എല്ലാ IRCC ബിസിനസ്സ് ലൈനുകളിലും പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നത്തിനും, ബാക്ക്ലോഗ് ആപ്ലിക്കേഷനുകളിലുള്ള നടപടികൾ വേഗത്തിലാക്കാനും 85 മില്യൺ ഡോളർ അനുവദിച്ചതായി ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പറഞ്ഞു.

വർഷാവസാനത്തോടെ സ്റ്റഡി പെർമിറ്റുകൾ, വർക്ക് പെർമിറ്റുകൾ, പെർമനന്റ് റസിഡന്റ് കാർഡ് പുതുക്കലുകൾ എന്നിവയ്‌ക്കായുള്ള പ്രോസസ്സിംഗ് സേവന നിലവാരത്തിലേക്ക് മടങ്ങാൻ കാനഡയുടെ പുതിയ ബജറ്റ് സഹായിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി പറഞ്ഞു. സന്ദർശക വിസകൾക്കും പെർമനന്റ് റെസിഡൻസി റിന്യൂവൽ എന്നിവക്കുള്ള പ്രോസസ്സിംഗ് സമയം കുറക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും കൂടാതെ നിലവിലുള്ള ബാക്ക് ലോഗുകൾ വേഗത്തിലാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത് സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു.

2021-ൽ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 500,000 സ്ഥിര താമസ അപേക്ഷകൾ പൂർത്തികരിച്ചതായും. 2022-ന്റെ ആദ്യ പാദത്തിൽ 147,000 സ്ഥിരതാമസ അപേക്ഷകൾ പൂർത്തികരിക്കാൻ കാനഡ പദ്ധതിയിടുന്നതായും ഫ്രേസർ അഭിപ്രായപ്പെട്ടു. ഫെബ്രുവരി മുതൽ പുതിയ സ്ഥിര താമസ അപേക്ഷ ട്രാക്കിംഗ് സിസ്റ്റം അവതരിപ്പിക്കുമെന്നും അറിയിച്ചു, കൂടാതെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ, ഐആർസിസി 500 ഓളം പുതിയ പ്രോസസ്സിംഗ് സ്റ്റാഫുകളെ നിയമിച്ചിട്ടുടെന്നും ഫ്രേസർ പറഞ്ഞു.

About The Author

error: Content is protected !!