November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു, ഒട്ടാവയിൽ വൻ പോലീസ് സന്നാഹം

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കോവിഡ്-19 വാക്‌സിൻ നിർദ്ദേശങ്ങളിലും മറ്റ് പൊതുജനാരോഗ്യ നടപടികളിലും പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാരുടെ സംഘടന നടത്തുന്ന പ്രതിഷേധ വാഹനവ്യൂഹം ഓണ്ടിലെ കിംഗ്‌സ്റ്റണിൽ നിന്നും ആരംഭിച്ചു. പ്രകടനം സമാധാനപരമായിരിക്കുമെന്നും ആസൂത്രിതമായ പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്നും സംഘാടകർ പോലീസിന് ഉറപ്പ് നൽകിയതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ ഒട്ടാവയിൽ വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്

പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ നിയമം ലംഘിക്കുന്ന ഏതൊരാളെയും പ്രോസിക്യൂട്ട് ചെയ്യുമെന്ന് പോലീസ് ചീഫ് പീറ്റർ സ്ലോളി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകടനങ്ങളിൽ അക്രമാസക്തമായി പ്രവർത്തിക്കുകയോ നിയമം ലംഘിക്കുകയോ ചെയ്യുന്നവരെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും കുറ്റം ചുമത്താനും പ്രോസിക്യൂട്ട് ചെയ്യാനും ഞങ്ങൾ തയ്യാറാണ്,” എന്ന് ചീഫ് പീറ്റർ സ്ലോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധ സംഘത്തിൽ 17 ഫുൾ ട്രാക്ടർ-ട്രെയിലറുകൾ, ട്രെയിലറുകൾ ഇല്ലാത്ത 104 ട്രാക്ടറുകൾ, 424 പാസഞ്ചർ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് കിംഗ്സ്റ്റൺ പോലീസ് പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കൂടുതൽ വാഹനവ്യൂഹങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

പ്രതിഷേധ പ്രകടനം നടക്കുന്നതിനാൽ ഹൈവേ കൂടിയുള്ള യാത്ര ഒഴിവാക്കാൻ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാരാന്ത്യത്തിൽ ഹൈവേ 417, ഹൈവേ 416 എന്നിവയിൽ ശനിയാഴ്ച വരെ യാത്ര ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. പ്രധിഷേധ പ്രകടനം നടക്കുന്നതിനാൽ ഒട്ടാവ പബ്ലിക് ഹെൽത്ത് ഗ്ലെബിലെയും ലോവർടൗണിലെയും രണ്ട് വാക്സിനേഷൻ ക്ലിനിക്കുകളും അടച്ചു.

About The Author

error: Content is protected !!