November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒന്റാറിയോ പ്രവിശ്യ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഒന്റാറിയോ, പ്രവിശ്യയിൽ കോവിഡ് കേസുകൾ കൂടുന്നതിനാൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ ഓൺലൈനായി നടത്താനും, ഇൻഡോർ ഡൈനിംഗും ജിമ്മുകളും താൽക്കാലികമായി അടക്കുന്നതായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു.

ഇന്ന് രാവിലെ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രീമിയർ ഡഗ് ഫോർഡ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ആരോഗ്യ, ധനകാര്യ മന്ത്രിമാരും ഒന്റാറിയോയിലെ ചീഫ് മെഡിക്കൽ ഓഫീസർ, ഒന്റാറിയോ ഹെൽത്തിന്റെ സിഇഒ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം ആദ്യം നടപ്പിലാക്കിയ പ്രവിശ്യയുടെ റോഡ്മാപ്പ് ടു റീഓപ്പണിന്റെ രണ്ടാം ഘട്ടത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങൾ. എല്ലാ സ്വകാര്യ സ്കൂളുകളും ജനുവരി 5 മുതൽ കുറഞ്ഞത് ജനുവരി 17 വരെ റിമോട്ട് ലേണിംഗിലേക്ക് മാറുമെന്ന് പ്രവിശ്യ പ്രഖ്യാപിച്ചു. എന്നാൽ ജനുവരി 17-ന് സ്‌കൂളിലേക്ക് സുരക്ഷിതമായി മടങ്ങുന്നത് ഉറപ്പാക്കാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് നിർദ്ദിഷ്ട നടപടികളുടെ ലിസ്റ്റ് പ്രവിശ്യാ ഉദ്യോഗസ്ഥർ പ്രസദ്ധീകരിച്ചില്ല.

About The Author

error: Content is protected !!