November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറൊന്റോ മലയാളീ സമാജത്തിന്റെ നേതൃത്വത്തിൽ വിന്റർലൂഡ് 2021 & സീനിയേഴ്സ് ആപ്പ് ലോഞ്ച് ചെയ്തു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും, പാരമ്പര്യങ്ങളുടെയും കലവറയായ കാനഡ ക്രിസ്മസ്, പുതുവത്സര രാവ് ആഘോഷിക്കുവാൻ അനുയോജ്യമായ ഒരു വിസ്മയഭൂമിയാണ്. ടൊറൊന്റോ മലയാളീ സമാജത്തിന്റെ നേതൃത്വത്തിൽ വിസ്മയഭൂമിയിൽ ടിഎംഎസ് വിന്റർലൂഡ് 2021 അതി ഗംഭീര ആഘോഷങ്ങളോടെ നടത്തുകയുണ്ടായി. കോവിഡ് 19 ൻറെ പശ്ചാത്തലത്തിലും നിരവധി ഇവൻ്റുകൾ സംഘാടകർ അണിനിരയിൽ ഒരുക്കിയിരുന്നു. പ്രായമായവർക്കുള്ള മൈ സെൻ കെയർ ആപ്പ് ലോഞ്ചും പരിപാടിയിൽ നടക്കുകയുണ്ടായി.

ഫെസ്റ്റിവൽ പ്രോഗ്രാമിംഗിൽ സംഗീത കച്ചേരികൾ, നൃത്ത പ്രകടനങ്ങൾ തുടങ്ങി വിപുലമായ പരിപാടികളാണ് ടൊറൊന്റോ മലയാളീ സമാജത്തിന്റെ നേതൃത്വത്തിൽ ഈ പ്രാവശ്യം നടത്തിയത്. ദ്യശ്യ വിസ്മയം സ്രഷ്ട്ടിക്കാൻ സാധിച്ചു എന്നത് പരിപാടിയുടെ സംഘാടകരായ ടൊറൊന്റോ മലയാളീ സമാജത്തിന് ഒരു പൊൻതൂവലായി മാറി. മൈ സെൻ കെയർ ആപ്പ് ലോഞ്ച് സീനിയർസ് ആൻഡ് ആക്സിസിബിലിറ്റി മിനിസ്റ്റർ റെയ്മണ്ട് ചോ നടത്തുകയുണ്ടായി. ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ടൊറൊന്റോ മലയാളീ സമാജത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൊറൊന്റോ മലയാളീ സമാജത്തിന്റെ നേതൃത്വത്തിൽ സ്കാർബ്രോയിൽ മെട്രോപൊളിറ്റൻ സെന്ററിൽ നടന്ന ടിഎംഎസ് വിന്റർലൂഡ് 2021ന്റെ മെഗാ സ്പോൺസർ അനൂപ് സോമരാജ് ആയിരുന്നു. ഏഷ്യാനെറ്റ്, ചിൻ ഫ് എം 91 .9 ഉം ആയിരുന്നു മീഡിയ പാർട്ണർസ്. തോംസൺ സ്കറിയ, സിന്ധുമോൾ ജോൺ, ലത ജയമോഹൻ മേനോൻ, യോഗി ടി പിള്ള, സ്കൈലൈറ് ടൂർസ് ആൻഡ് ട്രാവലേഴ്‌സ് എന്നിവർ പ്രധാന സ്പോൺസേർസ് ആയിരുന്നു.

ടൊറൊന്റോ മലയാളീ സമാജം പ്രസിഡന്റ് സാബു ജോസ് കാട്ടുകുടിയിൽ, വൈസ് പ്രസിഡന്റ് ആനി മാത്യൂസ്, സെക്രട്ടറി ജോസ്‌കുട്ടി ചൂരവടി, ട്രീസറെർ അഗസ്റ്റിനെ തോമസ്, എന്റർടൈൻമെന്റ് കൺവീനർ മനു മാത്യു, ജോയിന്റ് സെക്രട്ടറി ജോർജ് എം ജോർജ് , ജോയിന്റ് ട്രീസറെർ ടോണി പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഡി ജെ പാർട്ടിയോടുകൂടിയാണ് ടിഎംഎസ് വിന്റർലൂഡ് 2021 അവസാനിച്ചത്.

About The Author

error: Content is protected !!