November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

യുഎസിനെ പിടിച്ചുലച്ച് ടൊർണാഡോ; കെന്റക്കിയിൽ മരണം 100 കടന്നു

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

അമേരിക്കയിലെ കെന്റക്കിയിൽ കനത്ത ആൾ നാശം വിതച്ച് കൊടുങ്കാറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം പേരാണ് ഇതുവരെ മരിച്ചത്. പ്രശ്നബാധിത മേഖലകളിൽ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രക്ഷാ പ്രവർത്തനം പൂർത്തിയാകാത്ത സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരും.

കെന്റക്കിയിലെ മേഫീൽഡിലുള്ള മെഴുകുതിരി ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഒട്ടേറെ തൊഴിലാളികളാണു മരണത്തിനു കീഴടങ്ങിയത്. ഇല്ലിനോയിസിൽ ആമസോൺ കമ്പനിയുടെ പടുകൂറ്റൻ സംഭരണകേന്ദ്രം, ആർകൻസാസിലെ നഴ്സിംഗ് ഹോം എന്നിവയും കൊടുങ്കാറ്റിൽ നിലംപൊത്തി. ഇവിടെയുള്ള മെഴുകുതിരി നിർമ്മാണ ഫാക്ടറിയ്ക്കുള്ളിൽ 110പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

പടിഞ്ഞാറൻ കെന്റക്കിയിലെ മേയ്ഫീൽഡിലാണ് കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ഇവിടെ മാത്രം 70 പേരാണ് മരിച്ചത്. . രാജ്യത്തുടനീളം വീശിയടിച്ച കൊടുങ്കാറ്റ് 55 ദശലക്ഷത്തിൽ അധികം ആളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 36 ഏക്കറിൽ സ്ഥിതിചെയ്യുന്ന രണ്ടു പടുകൂറ്റൻ സംഭരണകേന്ദ്രങ്ങളുടെ മേൽക്കൂര പറന്നുപോയി. ഒരു ഫുട്ബോൾ മൈതാനത്തോളം ഭാഗത്തെ ഭിത്തിയും നിലംപൊത്തി. ഇവിടെ പരിക്കേറ്റ രണ്ടു ജീവനക്കാരെ ഹെലികോപ്റ്ററിൽ സെന്റ് ലൂയിസിലെ ആശുപത്രിയിലേക്കു മാറ്റി.

ചുഴലിക്കൊടുങ്കാറ്റാണോ മിന്നലാണോ അപകടകാരണമെന്നതിൽ വ്യക്തതയില്ല. അത്യാഹിതം നടക്കുന്ന സമയത്ത് ടൊർണാഡോ ചുഴലിക്കാറ്റ് ഉണ്ടായിരുന്നുവെന്നു റഡാർ രേഖകളിൽ പറയുന്നു. കൊടുങ്കാറ്റിന് പുറമെ രാജ്യത്തെ പല നഗരങ്ങളിലും കനത്ത മഞ്ഞ് വീഴ്ച്ചയാണ് അനുഭവപ്പെടുന്നത്. ഇതിനെതുടർന്ന് അപകടങ്ങൾ പതിവായതോടെ ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

About The Author

error: Content is protected !!