November 27, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ തരംഗമായി ഒല്ലുല്ലേരു കനേഡിയൻ വേർഷൻ

Join for daily Canada Malayalm News

https://chat.whatsapp.com/JKF0n7LTamREQfs7WG4yjS

അജഗജാന്തരം സിനിമയിലെ ഒല്ലുല്ലേരു മലയാളം പാട്ടിന്റെ കനേഡിയൻ വേർഷൻ ശ്രദ്ധേയമാകുന്നു. കനേഡിയൻ, യൂത്ത് കൗൺസിലറായ ജിത്തു ജോസഫ് തോമസ് ആണ് ഒല്ലുല്ലേരു കനേഡിയൻ വേർഷൻ ഒരുക്കിയിരിക്കുന്നത്.

ഇതിനോടകം തന്നെ ഹിറ്റായ അജഗജാന്തരത്തിലെ ‘ഒല്ലുല്ലേരു ഒരു കനേഡിയൻ വേർഷൻ’ യൂട്യൂബിലും ശ്രദ്ധ നേടുകയാണ്. അവതരണത്തിലും പശ്ചാത്തലത്തിലും പുലർത്തിയിട്ടുള്ള വ്യത്യസ്തതയാണ് ‘ഒല്ലുല്ലേരു ഒരു കനേഡിയൻ വേർഷൻ’ന്റെ പ്രധാന പ്രത്യേകത. ഏതായാലും കാനഡയിലും സംഗതി ഇപ്പോൾ തരംഗമാകുകയാണ്. മികച്ച ദൃശ്യാവിഷ്കാരം ഈ ഗാനത്തിനു മിഴിവേകുന്നു.

അജഗജാന്തരം സിനിമയിലെ ഒല്ലുല്ലേരു മലയാളം വേർഷൻ യൂട്യൂബിൽ മൂന്ന് മില്യൺ നിലധികം ആസ്വാദകരുണ്ട്. ഇതിന്റെ കനേഡിയൻ വേർഷനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. സംഗതി അടിപൊളിയാണെന്നാണു പലരുടെയും കമന്റുകൾ. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഗാനം പങ്കുവെക്കുകയും ചെയ്തു. 2021 നവംബർ 19 വെള്ളിയാഴ്ച ആണ് ഒല്ലുല്ലേരു ഒരു കനേഡിയൻ വേർഷൻ റിലീസ് ചെയ്തത്.

ജിത്തു ജോസഫ് തോമസ് ആണ് ഒല്ലുല്ലേരു കനേഡിയൻ വേർഷൻ ഒരുക്കിയിരിക്കുന്നത്, സാംസൺ ആന്റണി ആണ് ഇതിന്റെ പ്രൊഡ്യൂസർ, നൃത്തസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ജയദേവ് വേണുഗോപാലാണ്. ഗാനത്തിന് സംഗീതവും വരികളും എഴുതിയിരിക്കുന്നത് ട്രഡീഷണൽ ഡാൻസ് സോങ് ഓഫ് മാവില കമ്മ്യൂണിറ്റി ആണ്. ഹിൻഷാ ഹിലാരി, ഹിംനാ ഹിലാരി, സലീമാ പി എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാനഡ മല്ലൂസ്, 123 മ്യൂസിക് എന്നി ഗ്രൂപ്പുകളാണ് ഒല്ലുല്ലേരു കനേഡിയൻ വേർഷന്റെ മീഡിയ പാർട്ണർസ്, ആർപ്പോ സ്റ്റുഡിയോസ് ആണ് ഇതിന്റെ ലൈറ്റ് ആൻഡ് സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത്.

സിൽവർ ബേ സ്റ്റുഡിയോസ് ബാനറിൽ അജഗജാന്തരം സംവിധാനം ചെയ്തിരിക്കുന്നത് ടിനു പാപ്പച്ചനാണ്. ഇമ്മാനുവേൽ ജോസഫ്, അജിത് തലപ്പിളിയും ചേർന്നാണ് അജഗജാന്തരം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

About The Author

error: Content is protected !!