November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വാക്‌സിൻ നിർബദ്ധം ഉത്തരവിറക്കി കാനഡ സർക്കാർ

ഒക്ടോബർ 30 മുതൽ, റെയിൽവേ, റോക്കി മൗണ്ടനീർ ട്രെയിനുകൾ, വിമാന യാത്രികർ തുടങി എല്ലാവർക്കും വാക്സിനേഷൻ നിർബദ്ധമാക്കിയുള്ള ഉത്തരവിറക്കി കാനഡ സർക്കാർ.

ഒക്ടോബർ 30-ന് പുലർച്ചെ 3 മണിക്ക് പ്രാബല്യത്തിൽ വരുന്ന നടപടിക്കാണ് ഫെഡറൽ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിയന്ത്രിത ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന 12 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് ഈ ഉത്തരവ് ബാധകമാണ്. കനേഡിയൻ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളും, വിഐഎ റെയിൽ, റോക്കി മൗണ്ടനീർ ട്രെയിൻ യാത്രക്കാർ, 24 മണിക്കൂറോ അതിൽ കൂടുതലോ യാത്ര ചെയ്യുന്ന ക്രൂയിസ് കപ്പൽ യാത്രക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ഒക്ടോബർ ആദ്യം ഈ നടപടികൾ നടപ്പിലാക്കാനുള്ള പദ്ധതികൾ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാനഡയ്ക്ക് പുറത്ത് താമസിക്കുന്നവരും ഒക്ടോബർ 30-ന് മുമ്പ് കാനഡയിൽ പ്രവേശിച്ചവരുമായ വിദേശ പൗരന്മാർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഇന്ന് വ്യക്തമാക്കിയിരുന്നു.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരും യാത്രയ്ക്കിടെ കോവിഡ്-19 പോസിറ്റീവ് ആണെന്ന് പരിശോധനയിൽ അറിഞ്ഞവർക്കോ 14 ദിവസം ഐസൊലേഷനിൽ കഴിയുന്നതുവരെ കൂടുതൽ യാത്ര ചെയ്യാനോ പുറപ്പെടുന്ന സ്ഥലത്തേക്ക് മടങ്ങാനോ അനുവദിക്കില്ല എന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങൾക്കും നിരവധി ഇളവുകൾ അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ഒമർ അൽഗബ്ര, അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ഇളവുകളുടെ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല.

About The Author

error: Content is protected !!