November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

എയർ കാനഡക്ക് നിരോധനം ഏർപ്പെടുത്തി ഹോങ്കോംഗ് സർക്കാർ

കാനഡയിൽ നിന്നുള്ള യാത്രക്കാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോങ്കോംഗ് സർക്കാർ വാൻകൂവറിൽ നിന്നുള്ള എയർ കാനഡ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.

ഒക്ടോബർ 13 ന് വാൻകൂവറിൽ നിന്ന് ഹോങ്കോങ്ങിലേക്കുള്ള എയർ കാനഡ വിമാനത്തിലെ യാത്രികനാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചത്. ചൈനീസ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയൻ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 16 മുതൽ 29 വരെ വാൻകൂവറിൽ നിന്ന് ഹോങ്കോങ്ങിലേക്കുള്ള എയർ കാനഡ വിമാനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

എയർ കാനഡയുടെ ടൊറന്റോ-ഹോങ്കോംഗ് പാസഞ്ചർ ഫ്ലൈറ്റുകളെയും വാൻകൂവർ-ഹോങ്കോംഗ് കാർഗോ ഫ്ലൈറ്റുകളെയും ഈ നിരോധനം ബാധിക്കുകയില്ലെന്ന് ചൈനീസ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു. എന്നാൽ റദ്ദാക്കിയിരിക്കുന്നത് ഫ്ലൈറ്റുകളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് വീണ്ടും ബുക്ക് ചെയ്യുകയോ റീഫണ്ട് ലഭിക്കാൻ അവസരം ഉണ്ടാകുകയോ ചെയ്യുമെന്ന് എയർ കാനഡ അറിയിച്ചു.

കാനഡയിലേക്ക് പോകുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പരിശോധനയുടെ തെളിവ് നൽകുകയും വേണം.

കാനഡയിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര ഫ്ലൈറ്റുകളുടെ നിയമങ്ങൾ ലക്ഷ്യസ്ഥാന രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഹോങ്കോങ്ങിന്റെ കാര്യത്തിൽ, കാനഡയിൽ നിന്ന് വരുന്ന യാത്രക്കാർ വാക്സിനേഷന്റെ തെളിവുകളും നെഗറ്റീവ് പരിശോധനയും നൽകേണ്ടതുണ്ട്. യാത്രികർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ, 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരും.

About The Author

error: Content is protected !!