November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കനേഡിയൻ മിഷണറി ഉൾപ്പെടെ, 17 പേരെ ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയി

കനേഡിയൻ മിഷണറി ഉൾപ്പെടെ, 17 പേരെ ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ബന്ദികളാക്കിയവരിൽ ഒരാൾ കനേഡിയൻ പൗരനാണെന്നും മിഷണറി സംഘം ഒരു അനാഥാലയം സന്ദർശിക്കുന്നതിനുള്ള യാത്രയിലായിരുന്നുവെന്നും ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ് പ്രസ്താവനയിൽ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകങ്ങൾക്കും പേരുകേട്ട ഒരു കുപ്രസിദ്ധമായ ഹെയ്തിയൻ സംഘം ആണ് ഇതിനു പിന്നിൽ.

പതിനാറ് യുഎസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും അടങ്ങുന്ന സംഘത്തിൽ അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നുവെന്ന് ഒഹിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സംഘടന അറിയിച്ചു. ഹെയ്ത്തിയിലെ മിഷണറി ആസ്ഥാനത്തുനിന്ന് അനാഥാലയം സന്ദർശിക്കാൻ പോയവരെയാണു തട്ടിക്കൊണ്ടു പോയതെന്നു യുഎസ് സ്ഥിരീകരിച്ചു. വിദേശത്തുള്ള യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഹെയ്ത്തി പ്രസിഡന്റ് ജോവനേൽ മോയിസ് ജൂലൈയിൽ വീട്ടിൽ വെടിയേറ്റ് മരിച്ചതിനുശേഷം രാജ്യത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നതു ഇപ്പോൾ ഹെയ്ത്തിയിൽ പതിവാണ്.

About The Author

error: Content is protected !!