November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഡൽഹിയിലെ ജെൻസ്ട്രിംഗ്സ് ലാബിനെ അംഗീകൃത കോവിഡ് -19 ടെസ്റ്റിംഗ് കേന്ദ്രമാക്കി കാനഡ സർക്കാർ

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജെൻസ്ട്രിംഗ്‌സ് ഡയഗ്നോസ്റ്റിക് സെന്റർ ലാബ് കാനഡയിലേക്കുള്ള യാത്രക്കാർക്കായി ഇന്ത്യയിലെ കോവിഡ് -19 ടെസ്റ്റിംഗ് കേന്ദ്രമായി കനേഡിയൻ സർക്കാർ വാർത്താക്കുറിപ്പിൽ ഔദ്യോഗികമായി അറിയിച്ചു.

കാനഡയിൽ പ്രവേശിക്കാനും, ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാനും ഉള്ള യാത്രക്കാർ ജെൻസ്ട്രിംഗ്സ് ലാബിൽ പുറപ്പെടുന്നതിന് മുൻപ് നെഗറ്റീവ് കോവിഡ് -19 പരിശോധനാ നടത്തണമെന്നും ഈ ലബോറട്ടറി നൽകുന്ന ക്യുആർ കോഡ് സഹിതമുള്ള ടെസ്റ്റ് റിപ്പോർട്ട് എയർ ഓപ്പറേറ്റർക്ക് നൽകണമെന്നും അതുപോലെ യാത്രക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് യാത്ര ചെയ്യണമെന്നും ഈ കുറിപ്പിൽ ഓർമപ്പെടുത്തി.

സെപ്റ്റംബർ 27 ന് ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ ഫ്ലൈറ്റുകളുടെ വിലക്ക് കാനഡ പിൻവലിച്ചിരുന്നു. എയർ കാനഡ നിലവിൽ ഡൽഹി വിമാനത്താവളത്തിൽ നിന്ന് എല്ലാ ദിവസവും രണ്ട് മുതൽ നാല് ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്. നിലവിൽ, കാനഡയിലേക്കുള്ള വിമാനങ്ങൾ ഇന്ത്യയിൽ ഡൽഹിയിൽ നിന്ന് മാത്രമാണ് സർവീസ് നടത്തുന്നത്.

“ഞങ്ങളുടെ ഡയഗ്നോസ്റ്റിക് സെന്റർ ലാബിനോട് കനേഡിയൻ ഹെൽത്ത് ഏജൻസി കാണിക്കുന്ന ആത്മവിശ്വാസം, ഗുണനിലവാര പരിശോധനയുടെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ തെളിവാണ്, കൂടാതെ 24/7 365 ദിവസവും പ്രവർത്തിക്കുന്ന ടീമിനെ ഞങ്ങൾ പ്രത്യേകം അഭിനന്ദിക്കുന്നു.” എന്ന് ഡോ. ഗൗരി അഗർവാൾ, ( സ്ഥാപക-ഡയറക്ടർ, ജെൻസ്ട്രിംഗ്സ് ഡയഗ്നോസ്റ്റിക് സെന്റർ ) പറയുകയുണ്ടായി.

About The Author

error: Content is protected !!