November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക

യുഎസ് ഗവണ്മെന്റോ, ലോകാരോഗ്യ സംഘടനയോ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകൾ സ്വീകരിച്ച അന്താരാഷ്ട്ര സന്ദർശകരെ അമേരിക്ക അംഗീകരിക്കുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു. ചൈന, ഇന്ത്യ, ബ്രസീൽ, യൂറോപ്പ് തുടങ്ങി 33 രാജ്യങ്ങളിൽ നിന്നുള്ള പൂർണ്ണ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ നിയന്ത്രണങ്ങൾ ഇതോടെ നീക്കുമെന്നും, ഇതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ വിമാന കമ്പനികൾക്ക് നൽകുമെന്നും അറിയിച്ചു.

എയർലൈൻസ് ഫോർ അമേരിക്ക, അമേരിക്കൻ എയർലൈൻസ് കമ്പനി, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഒരു ട്രേഡ് ഗ്രൂപ്പ് ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാരെ ആംഗീകരിക്കണമെന്ന് പല രാജ്യങ്ങളുടെയും സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ബൈഡൻ ഭരണകൂടം ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

യൂറോപ്പിലെ 26 ഷെഞ്ചൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ, അയർലൻഡ്, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അതുപോലെ പ്രതിരോധ കുത്തിവയ്പ്പുകൾക്ക് യോഗ്യതയില്ലാത്ത കുട്ടികളും വാക്സിനുകൾ വ്യാപകമായി ലഭ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കും വേണ്ട ആവശ്യമായ നിയമനിർമാണം ഉടൻ ഉണ്ടാകുമെന്നും ബൈഡൻ ഭരണകൂടം അറിയിച്ചു.

About The Author

error: Content is protected !!