റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുരാഷ്‌കോ അറിയിച്ചു. കുറച്ച് ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും മിഖായേൽ മുരാഷ്‌കോ വ്യക്തമാക്കി.
റഷ്യയിലും മറ്റ് എഴുപതിലധികം രാജ്യങ്ങളിലും ഉപയോഗിക്കുന്ന വാക്‌സിനാണ് സ്പുട്‌നിക്. ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും അനുമതിക്കായി കാത്തിരിക്കുകയാണ് റഷ്യ. പുതിയ വിപണികൾ തുറക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും അംഗീകാരം അത്യാവശ്യമാണ്.
സ്പുട്‌നിക് വി വാക്‌സിന്റെ രജിസ്‌ട്രേഷനെ സംബന്ധിച്ച റഷ്യയുടെ നിലപാടുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. ഇനി രേഖകൾ തയ്യാറാക്കുന്ന നടപടി മാത്രമേ ബാക്കിയുള്ളൂ എന്നും മിഖായേൽ മുരാഷ്‌കോ വ്യക്തമാക്കി.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന