https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
യു.എസിൽ യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് പാകം ചെയ്ത് തന്റെ ബന്ധുക്കൾക്ക് നൽകുകയും പിന്നീട് അവരെ കൊലപ്പെടുത്തുകയും ചെയ്ത ലോറൻസ് പോൾ ആൻഡേഴ്സണ് (44) ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. യു.എസിലെ ഒക്‍ലഹോമ കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ലോറൻസ് ആദ്യം ആൻഡ്രിയ ബ്ലാങ്കൻഷിപ്പിനെ കൊലപ്പെടുത്തി, ശേഷം ആൻഡ്രിയയുടെ ഹൃദയം പുറത്തെടുത്ത് അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ കൊണ്ടുപോയി ഉരുളക്കിഴക്കും ചേർത്ത് പാകം ചെയ്ത് അത് ഇവരുവർക്കും നൽകി. പിന്നീട് 67 വയസുള്ള അമ്മാവൻ ലിയോൺ പിയെയും അദ്ദേഹത്തിന്റെ നാലുവയസുള്ള കൊച്ചുമകളെയും കുത്തിക്കൊല്ലുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ഈ ക്രൂര കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
നേരത്തേ മയക്കു മരുന്ന് കേസിൽ ആൻഡേഴ്സണ് 20 വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ പൊതുമാപ്പിന്റെ ഭാഗമായി വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഇയാൾക്ക് പൊതുമാപ്പ് നൽകിയത് വലിയ അബദ്ധമായെന്ന് അധികൃതർക്ക് മനസിലായത്. ആക്രമണത്തിൽ പരിക്കേറ്റ ആൻഡേഴ്സന്റെ അമ്മായിയും മറ്റ് കുടുംബാംഗങ്ങളുമാണ് പോലീസിൽ പരാതി നൽകിയത്.
More Stories
ഉയർന്ന വ്യാപനശേഷിയുള്ള ഫംഗസ് രോഗം അമേരിക്കയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം
കര അതിർത്തിയിലെ കനേഡിയൻമാർക്കും അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള വാക്സിനേഷൻ ആവശ്യകതകൾ യുഎസ് മെയ് 11-ന് അവസാനിപ്പിക്കും
ഒന്റാറിയോയിൽ നിന്ന് യുഎസ് റെയിൽ ബ്രിഡ്ജ് വഴി അനധികൃതമായി കടന്ന കുടിയേറ്റക്കാരെ കാനഡയിലേക്ക് തിരിച്ചയച്ച് യുഎസ് ബോർഡർ ഏജൻസി