November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കുട്ടികളിലെ ആരോഗ്യ പ്രശ്‌നം; ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നതായി അമേരിക്ക

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ഗ്യാസ് സ്റ്റൗ നിരോധിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കുട്ടികളിലെ ആസ്മയുടെ പ്രധാന കാരണം വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിനുള്ള നീക്കം. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി വിഭാഗം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകളിലാണെന്നാണ് പുറത്ത് വരുന്ന സൂചന.

നൈട്രജൻ ഡയോക്‌സൈഡ്, മീഥേൻ, ഹെക്‌സെൻ, ടോലുയിൻ, ബെൻസീൻ, എഥൈൽബെൻസീൻ, സൈലീൻ എന്നിവയുൾപ്പെടെയുള്ള മലിനീകരണ വസ്തുക്കളാണ് ഗ്യാസ് സ്റ്റൗവുകൾ പുറന്തള്ളുന്നത്, ഇവയെല്ലാം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് വളർന്നുവരുന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഒക്ടോബറിൽ എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി ഒരു ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഗവേഷകർ കാലിഫോർണിയയിലുടനീളമുള്ള 159 വീടുകളിൽ നിന്ന് ഗ്യാസ് സാമ്പിളുകൾ ശേഖരിക്കുകയും അവ ഉപയോഗത്തിലില്ലാത്തപ്പോൾ ഏത് തരം വാതകങ്ങളാണ് പുറത്തുവിടുന്നതെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. അവർ പരിശോധിച്ച എല്ലാ സാമ്പിളുകളിലും ബെൻസീൻ, ടോലുയിൻ, എഥൈൽബെൻസീൻ, സൈലീൻ എന്നിവ കണ്ടെത്തിയിരുന്നു. കാലിഫോർണിയയ്ക്ക് ചുറ്റുമുള്ള കെട്ടിടങ്ങളിലേക്ക് വാതകം എത്തിക്കുന്ന ഔട്ട്ഡോർ പൈപ്പുകളിൽ നിന്ന് പ്രതിവർഷം നാല് ടണ്ണിലധികം ബെൻസീൻ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2022 ജനുവരിയിൽ ഇതേ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കാലിഫോർണിയയിലെ 53 ഹോം കിച്ചണുകളിലെ വായു പരിശോധിച്ചപ്പോൾ ഗ്യാസ് സ്റ്റൗവുകൾ പുറത്തുവിടുന്ന മൊത്തം മീഥേനിന്റെ മുക്കാൽ ഭാഗവും സ്റ്റൗ ഓഫായിരിക്കുമ്പോൾ പുറത്തുവിടുന്നതായി കണ്ടെത്തി, കൂടാതെ കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കിൽ ഇവ ദോഷകരമായി തീരുമെന്നും പഠനത്തിൽ പറയുന്നു. ഈ വാതകങ്ങൾ വീടിനകത്തും പുറത്തുമുള്ള വായുവിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമേരിക്കയിലെ വലിയൊരു ശതമാനവും പാചകത്തിനായി ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ മാർഗമാണ് ഗ്യാസ് സ്റ്റൗവ് നിരോധനത്തിലൂടെ ഇല്ലാതാകാൻ പോകുന്നത്. അതേസമയം തന്നെ, ഗ്യാസ് സ്റ്റൗവ് നിരോധിച്ചാലും മറ്റ് പാചകരീതികൾ മൂലവും വീടിനകത്ത് അന്തരീക്ഷ മലിനീകരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗ്യാജ് ഏജൻസി രംഗത്ത് പ്രവർത്തിക്കുന്ന ജിൽ നോട്ടിനി പറയുന്നത്. ഗ്യാസ് മാറ്റി, പകരം ഇലക്ട്രിക് രീതിയിലേക്ക് മാറുന്നത് വളരെ ചെലവേറിയ പ്രക്രിയയാകുമെന്ന് അമേരിക്കൻ ഗ്യാസ് അസോസിയേഷനും ചൂണ്ടിക്കാണിക്കുന്നു.

ബൈഡൻ സർക്കാർ അനുമതി നൽകിയ ഇൻഫ്‌ളേഷൻ റിഡക്ഷൻ ആക്ട് പ്രകാരം ഇലക്ട്രിക് സ്റ്റൗവ് വാങ്ങുന്ന ഉപഭോക്താവിന് 840 ഡോളറിന്റെ സബ്‌സിഡി ലഭിക്കും. ഒപ്പം ഗ്യാസിൽ നിന്ന് ഇലക്ട്രിക് സ്റ്റൗവിലേക്ക് മാറുന്ന ഉപഭോക്താവിന് 500 ഡോളറിന്റെ ധനസഹായവും നൽകും.

About The Author

error: Content is protected !!