November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ട്രംപിന് വിജയം സമ്മാനിക്കുമോ, അമേരിക്കൻ ഇലക്ഷൻ അറിയാത്ത സത്യങ്ങൾ. Truth of US Election about Trump.

അമേരിക്കൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞു, ജോ ബൈഡൻ പുതിയ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതൊക്കെയാണ് ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് ഇപ്പോൾ മനസിലാക്കിയിരിക്കുന്ന വസ്തുതകൾ. അമേരിക്കയുടെ രാഷ്ട്രീയം അറിയാത്ത, ഭരണഘടനയും ജനങ്ങളുടെ ആവശ്യവും അറിയാത്ത ഏതൊരാൾക്കും ബൈഡൻ ഹീറോയും ട്രംപ് വില്ലനുമായിരിക്കാം. പക്ഷെ ആദ്യമായി നമ്മൾ മനസിലാക്കേണ്ട കാര്യം ബൈഡൻ ഒരു പൂർണ്ണ വിജയത്തിനുടമ അല്ല എന്നതാണ് . ഇതുവരെയുള്ള കണക്കനുസരിച്ചു അമേരിക്കൻ മാധ്യമങ്ങൾ ‘വിളംബരം ചെയ്ത’ പ്രസിഡന്റ് മാത്രമാണ് ബൈഡൻ.

വോട്ട് ഓഫ് ഫ്രോഡ് ചൂണ്ടിക്കാണിച്ചു ട്രംപ് നൽകിയിരിക്കുന്ന കേസ് കോടതിയിൽ തെളിയിക്കാനായാൽ ഡൊണാൾഡ് ട്രംപിന് പ്രസിഡന്റ് സ്ഥാനം തിരികെ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 306 ഇലക്ട്‌റൽ വോട്ടുകൾ ലഭിച്ച ബൈഡനെ വിജയിയായും 232 ഇലക്ട്‌റൽ വോട്ടുകൾ ലഭിച്ച ട്രംപിനെ പരാജിതനായും ഉദ്‌ഘോഷിക്കാൻ കഴിയാത്തതിന് ക്ലരണം മെയിലിംഗ് ബാലറ്റ്‌സും ആബ്‌സെന്റീ ബാലറ്റ്‌സും ആണ്. ഡിസംബർ 14 നാണ് ശരിക്കുള്ള വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 2021 ജനുവരി 20നാണ് അധികാരകൈമാറ്റം. കോടതിയിൽ ട്രംപിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയുന്നത് വരെ ബൈഡനെ പൂർണ്ണമായും വിജയി എന്ന് വിളിക്കാൻ സാധിക്കില്ല. ഇല്ലീഗൽ വോട്ട്സും ബാലറ്റ് ഹാർവെസ്റ്റിംഗും ആണ് ട്രംപ് ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ.
ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിയമവിരുദ്ധമായി നടത്തുന്ന ഇടപെടലുകളെയാണ് ഇല്ലീഗൽ വോട്ട് എന്ന് പറയുന്നത്. ചില സംസ്ഥാനങ്ങളിൽ ബാലറ്റുകൾ ശേഖരിക്കാനും വിതരണം ചെയ്യാനും നിയയമം മൂലം മൂന്നാം കക്ഷികളെ അനുവദിക്കുന്നുണ്ട്. നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് തനിക്ക് പകരം മറ്റൊരാളെ വോട്ട് ചെയ്യാൻ ഏല്പിക്കുന്ന രീതിയാണ് അബ്‌സെന്റീ ബാലറ്റ്. മെയിലിംഗ് ബാലറ്റ് ആണ് ബാലറ്റ് ഹാർവെസ്റ്റിംഗ് എന്ന സംവിധാനത്തിന് സാധ്യത നൽകുന്നത്. വീട്ടിലോ വൃദ്ധ സദനത്തിലോ ഒക്കെയുള്ള പ്രായമായവർ വോട്ട് ചെയ്തിട്ടില്ലെങ്കിൽ അത് ശേഖരിച്ചു സ്വന്തം ഇഷ്ടപ്രകാരം പൂരിപ്പിച്ച് മെയിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടെന്നതിനാൽ ഇത് തെരഞ്ഞെടുപ്പിലെ ഫലം അട്ടിമറിക്കപ്പെടാൻ കാരണമാകുന്നു.ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചതിന് തെളിവുകൾ ലഭ്യമാണ്. ന്യൂ ജഴ്‌സിയിൽ നടന്ന ഓൾ മെയിലിംഗ് ബാലറ്റ് ഇലക്ഷന് ശേഷം എലെക്ഷൻ ഓഫിസർമാർ തന്നെ ബാലറ്റുകൾ മോഷ്ടിച്ച് കടത്തിയതായി കണ്ടെത്തിയിരുന്നു. ഇങ്ങനെ ഒരു അട്ടിമറിക്കുള്ള സാധ്യത ട്രംപിന്റെ കാര്യത്തിൽ കൂടുതലുമാണ്. പ്രായമായവരെ ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പ്രവണതകൾ അമേരിക്കയിൽ ഗ്രാനി ഫാർമിംഗ് എന്നറിയപ്പെടുന്നു. മെയിൽ ബാലറ്റുകൾ മറ്റ് പല രീതിയിലും തെരഞ്ഞെടുപ്പിനെ തകിടം മറിക്കാനുള്ള സാധ്യതയുണ്ട്. മരിച്ചു പോയവരുടെ പേരിലും അഡ്രസ് മാറിയവരുടെ പേരിലും വീട്ടിലെ വളർത്തു മൃഗങ്ങളുടെ പേരിൽ പോലും എത്തുന്ന ബാലറ്റുകൾ ആരുടെ കൈയിലാണോ ലഭിക്കുന്നത് അയാൾക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥിക്കായി വോട്ട് ചെയ്ത് തിരികെ അയയ്ക്കാനുള്ള സാഹചര്യവും ഉണ്ടെന്നതിനാൽ ട്രംപിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയാൻ സാധിക്കില്ല.ഇത് കൂടാതെ പല തരത്തിലുള്ള ഇറഗുലാരിറ്റീസ് അമേരിക്കൻ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് നിലവിലുണ്ട്.

ഇതിനിടെ മിഷിഗണിലെ സോഫ്റ്റ്‌വെയർ ഗ്ലിച്ച് ശ്രദ്ധയിൽ പെട്ടതും ട്രംപിന്റെ ആരോപണങ്ങളെ ശരി വക്കുന്നു. ആറായിരത്തിൽ പരം വരുന്ന ട്രംപിന്റെ വോട്ടുകൾ ബൈഡനു പോയത് ശ്രദ്ധയിൽപ്പെട്ടതോടെ ഇത് തിരികെ ട്രമ്പിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ ഇതൊക്കെ കോടതിയിൽ തെളിയിച്ചാൽ മാത്രമേ ട്രംപിന് തിരിച്ചു വരവ് സാധ്യമാകൂ. പലയിടങ്ങളിലും അപേക്ഷിച്ചവർക്ക് ബാലറ്റ്സ് കിട്ടാതെ വരികയും റിജെക്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവയൊക്കെ വോട്ട് ഓഫ് ഫ്രോഡ് എന്ന ആരോപണത്തിന് സാധുത വർധിപ്പിക്കുന്നു. ട്രംപിനെ സംബന്ധിച്ച് ഈ തെരെഞ്ഞെടുപ്പിൽ ധാരാളം അനുകൂലമായ ട്രെൻഡുകൾ സംഭവിച്ചിരുന്നു. 2016 ൽ ലഭിച്ചതിനേക്കാൾ 11 മില്യൺ വോട്ടുകൾ അധികം ഇത്തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ ട്രെൻഡുകൾ ഒക്കെ അനുകൂലമായിരിക്കെ എങ്ങനെ തോൽവി സംഭവിച്ചു എന്നതാണ് റിപ്പബ്ലിക്കൻസിനെ കുഴക്കുന്നത്. ഒബാമക്ക് 2012 ൽ ലഭിച്ചതിലും 8 മില്യൺ അധികം വോട്ടുകൾ നേടാൻ ട്രംപിന് കഴിഞ്ഞു. 14 വർഷങ്ങൾക്ക് ശേഷം മോണ്ടവ തിരിച്ചു പിടിച്ച റിപ്പബ്ലിക്കൻസിനെ സംബന്ധിച്ചിടത്തോളം തോൽവി അപ്രതീക്ഷിതമാണ്. 15% അധികം ബ്ലാക്ക് വോട്ടുകൾ നേടാനും ട്രംപിന് കഴിഞ്ഞു. ഇതിൽ 5 %ലധികം വോട്ടുകളും ബ്ലാക്ക് സ്ത്രീകളുടേതാണ്.

കഴിഞ്ഞ 60 വർഷങ്ങൾക്കിടയിൽ ഏറ്റവുമധികം ബ്ലാക്ക് വോട്ടുകൾ ലഭിച്ച പ്രസിഡന്റ് എന്ന വിശേഷണത്തിനും ട്രംപ് യോഗ്യനായിരിക്കെയാണ് തോൽവി സംഭവിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതുവരെ മുൻപന്തിയിലായിരുന്ന ട്രംപ് കൂപ്പു കുത്തുന്നു. ബൈഡൻ മാധ്യമങ്ങളാൽ വിജയിയായി പ്രഖ്യാപിക്കപ്പെടുന്നു. 2016 ൽ ഇത്തരത്തിൽ പൊടുന്നനെ വിജയത്തിലേക്ക് ഉയർത്തപ്പെട്ട സ്ഥാനാർത്ഥിയാണ് ട്രംപ്. എന്നാൽ ഇവിടെ സംശയത്തിന് സാദ്ധ്യതകൾ കൂടുതലാണ്. 214 വോട്ടുകൾ ലഭിച്ച ട്രംപ് നെ പിന്തള്ളിയാണ് അരിസോണ ഒഴികെ 213 വോട്ടുകൾ ഉണ്ടായിരുന്ന ബൈഡൻ ട്രംപിന് 214 ഉം ബൈഡന് 213 ഉം വോട്ടുകൾ ഉണ്ടായിരിക്കെയാണ് പെട്ടെന്ന് വോട്ടെണ്ണൽ നിർത്തി വക്കുന്നത്. പല സ്ഥലങ്ങളിലും കൗണ്ടേഴ്സിനെ പറഞ്ഞു വീട്ടിൽ വിടുന്നു. ഭീമമായ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ പോലും തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോഴും മിഷിഗൺ ഉൾപ്പെടെ കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഫലം വരാൻ വളരെ കാലതാമസം അനുഭവപ്പെട്ടു. ഇതൊക്കെ തന്നെയാണ് വോട്ട് ഓഫ് ഫ്രോഡ് എന്ന സംശയത്തിലേക്ക് റിപ്പബ്ലിക്കൻസിനെ നയിക്കുന്നത്. നവംബർ മൂന്നിന് ബൈഡനുമായി അഞ്ചോ പത്തോ ശതമാനത്തിൽ മുന്നിൽ നിന്ന ട്രംപ് ഒരു രാത്രികൊണ്ടാണ് തോൽവി എട്ടു വാങ്ങിയത്. ഇതിനിടെ മിഷിഗണിലെ സോഫ്റ്റ്‌വെയർ ഗ്ലിച്ച് ശ്രദ്ധയിൽ പെട്ടതും ട്രംപിന്റെ ആരോപണങ്ങളെ ശരി വക്കുന്നു. ഭാവിയിൽ തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ട് നിരവധിയായ മാറ്റങ്ങൾക്കായി ഡെമോക്രറ്റുകൾ ശ്രമം നടത്തുന്നുണ്ട്. ഇല്ലീഗൽ ഇമ്മിഗ്രന്റ്‌സ് നു വോട്ടവകാശം അനുവദിക്കുന്നത് ഭാവിയിൽ ഡെമോക്രറ്റിസിന് ഗുണം ചെയ്യുമെങ്കിലും അമേരിക്ക എന്ന രാജ്യത്തിന്റെ ഗുണനിലവാരം എന്താകുമെന്ന് കണാദരിയുക തന്നെ ചെയ്യേണ്ടി വരും. ഇത് കൂടാതെ സെനറ്റ് വിപുലമാക്കാനും ഡെമോക്രറ്റിസ് ശ്രമിക്കുന്നു.ഇതുകൂടാതെയാണ് ഇലക്ട്‌റൽ വോട്സ് ഇല്ലാതാക്കാനും ഡെമോക്രറ്റുകൾ ശ്രമം നടത്തുന്നത്. ഇതിനു എന്ത് വഴിയും സ്വീകരിക്കാമെന്ന തലത്തിലേക്ക് ഡെമോക്രറ്റുകൾ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കമല നടത്തിയ പരാമർശങ്ങൾ. വോട്ടിങ് പ്രായപരിധി 18 ൽ നിന്നും 16 ആയി ചുരുക്കാമെന്നു അവർ സ്‌കൂളിൽ നടത്തിയ ഒരു സംസാരത്തിനിടയിൽ സൂചിപ്പിക്കുകയുണ്ടായി.

ലിബറൽ അല്ലെങ്കിൽ പുരോഗമന ചിന്താഗതിയെ പിന്താങ്ങുന്ന സ്‌കൂൾ കോളേജ് വിദ്യാർഥികൾ ഡെമോക്രറ്റിസിന് അനുകൂലമായ വിധിയെഴുതുകയും പിന്നീടൊരിക്കലും ഒരു തെരെഞ്ഞെടുപ്പിലേക്കു റിപ്ലബ്ലിക്കൻസിന് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യം ഉണ്ടായെന്നും വരാം. അങ്ങനെ സംഭവിച്ചാൽ അവിടെ ബാലികഴിക്കപ്പെടുന്നത് ചില ആദര്ശങ്ങളാണ്. മത സ്വതന്ത്രവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ഒരു സമൂഹത്തിലേക്കുള്ള മാറ്റം പ്രത്യക്ഷത്തിൽ സ്വാതന്ത്ര്യത്തിന്റെ മുഖം മൂടി അണിയുമെങ്കിലും കടുത്ത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ട്രംപിന്റെ തീരുമാനങ്ങളെയും നിലപാടുകളെയും ശരിക്കുമൊന്നു പരിശോധിച്ചാൽ അദ്ദേഹം നല്ലൊരു ഭരണാധികാരിയായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഇപ്പോൾ ട്രംപിനെ വിമർശിക്കുന്ന ബൈഡൻ ഇരുപത് വർഷങ്ങൾക്ക് മുൻപ് ട്രംപിന്റെ മറ്റൊരു മുഖമായി പ്രവർത്തിച്ച ആളാണ്. എട്ടോളം ലൈംഗികാരോപണങ്ങളും ബൈഡന്റെ പേരിലുണ്ട്. പ്രചാരത്തിനിടയിൽ സ്ത്രീകളുടെ ശാരീരിക രൂപത്തെക്കുറിച്ച് ആവർത്തിച്ച് അഭിപ്രായപ്പെട്ടതിനും അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് മാപ്പ് പറയാൻ വിസമ്മതിച്ചതിനും ബൈഡൻ വിമർശിക്കപ്പെട്ടു.കൺസർവേറ്റിവുകൾക്ക് ബൈഡന്റെയും കമലയുടെയും ഡെമോക്രാറ്റിക്‌ നിലപാടുകളെ അനുകൂലിക്കുക പ്രയാസമാണ്. ഇതിന് വസ്തുതാപരമായ ധാരാളം കാരണങ്ങളുമുണ്ട്. സത്യപ്രതിജ്ഞയിൽ നിന്നും തങ്ങളുടെ മാനുവലിൽ നിന്നും ദൈവത്തെ ഒഴിവാക്കിയ ഡെമോക്രറ്റുകൾ അമേരിക്കയിലെ മതസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നതിന് തെളിവുകൾ നിരവധിയാണ്. ദൈവത്തെ അംഗീകരിക്കാതിരിക്കുക മാത്രമല്ല, ഇഷ്ടമുള്ള ഏത് ദൈവത്തെയും സ്വീകരിക്കാനുള്ള അവകാശം കൂടിയാണ് റിലീജിയസ് ലിബർട്ടി ഉറപ്പ് നൽകുന്നത്.

എന്നാൽ അമേരിക്കയിൽ വിദ്യാർത്ഥികൾക്കിടയിൽ ബൈഡന്റെയും കമലയുടെയും മാസ്ക് വച്ചവർക്കിടയിലേക്ക് ഈശോയുടെ മാസ്ക് വച്ചെത്തിയ കുട്ടിയെ പുറത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. അമേരിക്ക പോലെ വികസിതമായ ഒരു രാജ്യത്ത് ഇത്തരത്തിൽ ഒരു അടിച്ചമർത്തൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമല ഹാരിസ് നടത്തിയ സംവാദത്തിൽ അമേരിക്കയിൽ മയക്കുമരുന്ന് നിയമ വിധേയമാകുമെന്ന് പറഞ്ഞിരുന്നു. ഇത് സമൂഹത്തിന്റെ മൂല്യങ്ങളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതുണ്ട്. ഡെമോക്രറ്റുകൾ മൂല്യങ്ങളെയും ന്യൂക്ലിയർ ഫാമിലി ഘടനയെയും വെല്ലു വിളിക്കുമ്പോൾ അത് അമേരിക്കയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാതെ വയ്യ. കമലയുടെ പല നിലപാടുകളും അമേരിക്കയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വത്തിലേക്കാണ് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത്.പ്ലാൻഡ് പേരന്റ്’ഹുഡ് എന്ന സംഘടന കുട്ടികളുടെ ശരീര ഭാഗങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുന്ന ഒരു വീഡിയോ കമലക്കു മുന്നിൽ എത്തിച്ചപ്പോൾ അന്ന് അറ്റോർണി ജനറൽ ആയിരുന്ന കമല ആ സംഘടനക്കെതിരെ നടപടി എടുത്തില്ല എന്ന് മാത്രമല്ല,ഈ വിവരം എത്തിച്ച പരാതിക്കാരന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും അയാളെ മാനസികമായി തെജോവധം ചെയ്യുകയും ചെയ്തു. അതെ സമയം ഇവിടെ ട്രംപ് കുടിയേറ്റത്തെ എതിർക്കുന്നു എന്നതാണ് വ്യാപകമായി ഉയർന്ന ആരോപണങ്ങളിൽ ഒന്ന്. ട്രംപ് എതിർത്തത് അനധികൃത കുടിയേറ്റമാണ് എന്നതാണ് യാഥാർഥ്യം. നിരവധി നാളുകളായുള്ള പരിശ്രമത്തിന്റെ ഫലമായി കൃത്യമായ യോഗ്യതകളോടെ, എല്ലാ രേഖകളുമായി അമേരിക്കയിൽ എത്തുന്ന ഒരാളെ ട്രംപ് സ്വീകരിക്കുക തന്നെ ചെയ്യും. കോവിഡിന് മുൻപ് വരെയും ഇത്തരത്തിൽ നിയമാനുസൃതമായ കുടിയേറ്റങ്ങൾ അമേരിക്കയിൽ ധാരാളം നടന്നിട്ടുണ്ട് താനും. ട്രംപിനെതിരായി ഉന്നയിക്കപ്പെട്ട മറ്റൊരു പ്രധാന ആരോപണമായിരുന്നു ബോർഡർ വോൾ. അമേരിക്കയുടെ അതിർത്തിയിൽ 2,000 മൈൽ നീളത്തിൽ കോൺക്രീറ്റ് മതിൽ പണിയുമെന്ന് ട്രംപ് പറഞ്ഞതിനെ വർഗീയതയായി ചിത്രീകരിക്കുമ്പോൾ കാണപ്പെടാത്ത സത്യങ്ങൾ ഏറെയുണ്ട്. മെക്സിക്കോയിൽ മയക്കുമരുന്ന് കടത്താനും ഇമ്മോറൽ ട്രാഫിക്കിങ്ങിനുമായി ഉപയോഗിച്ചിരുന്നത് ഇതേ ബോർഡറുകളാണ്. കുട്ടികളെ ഉൾപ്പെടെ വിൽക്കാൻ ഈ അതിർത്തികൾ വഴി തുറക്കുന്നു.

ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിന്റെ ഭാഗമായാണ് മതിൽ നിർമ്മാണം എന്ന ആശയം ഉയരുന്നത്. നാല്പത്തിയെട്ട് വര്ഷം പൊതുപ്രവർത്തനവും രാഷ്ട്രീയ ജീവിതവും നയിച്ചിട്ടും ബൈഡനും ഡെമോക്രറ്റുകൾക്കും ഇതൊന്നും മനസിലാകുന്നില്ല എന്ന് കരുതുക ദുഷ്കരമാണ്.അതല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ചത് പോലെ വാദിയെ പ്രതിയാക്കുകയാണ് ബൈഡനും കമലയും ഉൾപ്പെടുന്ന ഡെമോക്രറ്റുകളുടെ തന്ത്രം.അതിനെയാണ് അവർ പുരോഗമനം എന്ന വിളിക്കുന്നത്. വർഗ്ഗീയവാദി എന്ന് ട്രംപിനെ മുദ്ര കുത്തുന്നവർ ഒന്നോർക്കണം. മുൻപ് പല സന്ദര്ഭങ്ങളിലും കറുത്ത വർഗ്ഗക്കാരെ അടച്ചാക്ഷേപിച്ച ചരിത്രവും ബൈഡനുണ്ട്. ആഫ്രിക്കൻ അമേരിക്കക്കാരെ സൂപ്പർ പ്രഡേറ്റർ എന്ന് വിളിച്ചതിന് ബൈഡൻ ധാരാളം ആക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എട്ടോളം ലൈംഗികാരോപണങ്ങളും ബൈഡന്റെ പേരിലുണ്ട്. ആഫ്രിക്കൻ അമേരിക്കൻസിനെ ഒഴിവാക്കി ഒരു ആന്റി ബ്ലാക്ക് ബസ് ഐഡിയയും ബൈഡൻ അവതരിപ്പിച്ചിരുന്നു. ഇതൊക്കെ കാണുമ്പോഴും കണ്ണടച്ച് ഇരുട്ടാക്കി ട്രംപിനെ മാത്രം വർഗ്ഗീയവാദിയും കോമാളിയും ആക്കാനുള്ള ശ്രമമാണ് ഒരു ഭാഗത്ത് നടക്കുന്നതെന്ന് വ്യക്തമാണ്. കൊറോണ കാലത്താണ് ട്രംപ് ഏറ്റവുമധികം ആക്ഷേപങ്ങൾ ഏറ്റു വാങ്ങിയത്. കൊറോണക്കെതിരെയുള്ള നിലപാടുകളിൽ വീഴ്ച വരുത്തിയെന്നും മാസ്ക് ധരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചില്ലെന്നും അടക്കം ധാരാളം ആരോപണങ്ങൾ ട്രംപിനെതിരെ ഉയർന്നിരുന്നു. എന്നാൽ ചൈനയിൽ നിന്നുള്ള വിമാനം പ്രാരംഭഘട്ടത്തിൽ വിലക്കിയതിന് ഡെമോക്രറ്റുകൾ തന്നെ ട്രംപിനെതിരെ മുന്നോട്ട് വന്നിരുന്നു. ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്ന അമേരിക്കയിൽ ഓരോ പ്രവിശ്യകളുടെയും നിയന്ത്രണം ഗവർണറുടെ കൈയിലാണ്. അമേരിക്കയിൽ ഏതാനും ചില പ്രവിശ്യകൾ ഡെമോക്രറ്റുകളും ചിലത് റിപ്പബ്ലിക്കും ഭരിക്കുന്ന സ്ഥലങ്ങളാണ്. രണ്ടു പാർട്ടിയും ഒരുപോലെ ശ്രമിച്ചെങ്കിൽ മാത്രമേ ഫലപ്രദമായ കോവിഡ് പ്രതിരോധം സാധ്യമാകൂ. എന്നിട്ടും പ്രതിസന്ധിയിൽ കുറ്റക്കാരനായി വിധിക്കപ്പെട്ടത് ട്രംപ് മാത്രമാണ്. ഡെമോക്രറ്റുകൾ നടത്തിയ റാലികളും പ്രൊട്ടസ്റ്റും ലൂട്ടിങ്ങും റയട്ട്സും കോവിഡ് പ്രതിസന്ധിക്ക് കാരണമായി, അപ്പോഴും ട്രംപിന്റെ തെരെഞ്ഞെടുപ്പ് റാലികൾ മാത്രമായിരുന്നു കോവിഡ് വ്യാപനത്തിനുള്ള കാരണമായി എടുത്തു കാണിച്ചിരുന്നത്. ട്രംപിനെ ഹിറ്റ്ലർ ആയും റിപ്പബ്ലിക്ക് പാർട്ടിയെ നാച്ചി പാർട്ടി ആയും ഉപമിക്കുമ്പോൾ വസ്തുതകൾ തിരിച്ചറിയാതെ പോകരുത്. ഹിറ്റ്ലർ തന്റെ എതിരാളികളെ നിശ്ശബ്ദരാക്കിയ നേതാവാണ്. ഇവിടെ മറിച്ച് ട്രംപിനെയാണ് എലാവരും നിശ്ശബ്ദനാക്കുന്നത്. അദ്ദേഹത്തിൻറെ പരാമർശങ്ങളും നിലപാടുകളും രൂപവും ദുർവ്യാഖ്യാനം ചെയ്യുകയും പലതും വിശകലനത്തിന് പോലും ഇഡാ നൽകാതെ തള്ളിക്കളയുകയും ചെയ്യുമ്പോൾ നമ്മൾക്കെങ്ങനെ പറയാനാകും ട്രംപ് മറ്റൊരു ഹിറ്റ്ലർ ആണെന്ന്. ഹിറ്റ്ലറിൻറെ കാലത്തായിരുന്നു എങ്കിൽ ഒരിക്കലും ഡെമോക്രറ്റുകൾക്ക് പുറംലോകം പോലും സ്വപ്നം കാണാൻ കഴിയുമായിരുന്നില്ലെന്ന് മാത്രമല്ല ഒരു തെരഞ്ഞെടുപ്പും വിചാരണയും അസാധ്യമാകുകയും ചെയ്യുമായിരുന്നു അമേരിക്കൻ ജനതക്ക്. തുടക്കത്തിൽ വർഗ്ഗീയതയെ തുടച്ചു നീക്കാനുള്ള അമേരിയ്ക്കൻ സർക്കാരിന്റെ ശ്രമങ്ങളെ എതിർത്തിരുന്ന ഡെമോക്രറ്റുകൾ ഇന്ന് ട്രംപിനെ വർഗ്ഗീയവാദി എന്ന് വിളിക്കുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്ന് ചിന്തിച്ചേ പറ്റൂ.

വൈറ്റ് സുപ്രീമസിക്കുള്ള ഗ്രൂപ്പുകൾ [പോലും തുടങ്ങുന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച ഡെമോക്രറ്റുകളാണ് ഏറ്റവും കൂടുതൽ കറുത്ത വർഗ്ഗ വോട്ടുകൾ ലഭിച്ച ട്രംപിനെ വിമർശിക്കുന്നത്. പതിനാലാം വകുപ്പ് പ്രകാരം കറുത്ത വർഗ്ഗക്കാർക്ക് പൗരത്വം നൽകാനുള്ള ബില്ലിനെയും ശക്തിയുക്തം എതിർത്ത ചരിത്രമാണ് ഡെമോക്രറ്റിക് പാർട്ടിക്കുള്ളത്. പതിനഞ്ചാം ഭേദഗതി പ്രകാരം വോട്ടിങ് റൈറ്റ്സ് കൊടുത്തപ്പോഴും ഡെമോക്രറ്റുകളിൽ പ്രതിഷേധം അലയടിച്ചു. 1857 ൽ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം നൽകണമെന്ന് കാണിച്ചു റിപ്പബ്ലിക്കുകൾ നൽകിയ കേസിൽ അവർ വെറും വസ്തുക്കൾ മാത്രമാണെന്ന് പറഞ്ഞതും ഇതേ ഡെമോക്രറ്റുകളാണ്. 1935 വരെ സെനറ്റിലോ പാർലമെന്ററി ലോ ഒരു കറുത്ത വർഗ്ഗക്കാരനെയോ കറുത്തവർഗ്ഗക്കാരിയെയോ കയറ്റാതെ നഖശിഖാന്തം എതിർത്ത് നിന്നവരാണ് ഡെമോക്രറ്റുകൾ. ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്ന ബ്ലാക്‌സിറ്റ് മൂവേമെന്റ് ഉം ഡെമോക്രറ്റുകൾ നേതൃത്വം നൽകുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ മൂവേമെന്റും കറുത്ത വർഗ്ഗക്കാർ സഹായിക്കാൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫലത്തിൽ വ്യത്യാസങ്ങൾ ദൃശ്യമാണ്. ബൾക്ക് ലൈവ്‌സ് മാറ്റർ എന്ന സംഘടന വെറും ആവശ്യങ്ങൾ ഉന്നയിക്കുക മാത്രം ചെയ്യുമ്പോൾ കറുത്ത വർഗ്ഗക്കാരുടെ തൊഴിലില്ലായ്മ , വിദ്യാഭ്യാസക്കുറവ്, സാമ്പത്തിക അരക്ഷിതാവസ്ഥ തുടങ്ങിയ പ്രശനങ്ങൾക്കെല്ലാം ബ്ലാക്എക്സിറ്റ്‌ പരിഹാരം കാണുന്നു. മാധ്യമങ്ങളുടെ മേൽക്കോയ്മ കൊണ്ട് മാത്രം കോമാളിയായി വാഴ്ത്തപ്പെട്ട ഒരു പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിനെ ഭരണകാലത്തുണ്ടായ നേട്ടങ്ങൾ അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പുകളാണ്. വടക്കൻ കൊറിയയുമായി യുദ്ധമുണ്ടായേക്കാം എന്ന് വരെ കരുതിയിരുന്ന സാഹചര്യത്തിലാണ് കിംഗ് ജോംഗ് ഉന്നുമായി സൗഹൃദ സംഭാഷണം നടത്തി മെച്ചപ്പെട്ട ഒരു ബന്ധം ട്രംപ് സ്ഥാപിക്കുന്നത്. അത് മാത്രമല്ല ട്രംപിന്റെ ഭരണകാലത്ത് ഒരു യുദ്ധം പോലും അമേരിക്കക്ക് നേരിടേണ്ടി വന്നിട്ടില്ല. ലോകത്തിന് മുഴുവൻ ഭീഷണിയായിരുന്നു ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരതയെ അടിച്ചമർത്താനും ട്രംപ് നടത്തിയ ഇടപെടലുകൾ കാരണമായി. എന്നിട്ടും ട്രംപ് വർഗ്ഗീയവാദിയും കോമാളിയും ചതിയനുമായി വാഴ്ത്തപ്പെടുന്നുവെങ്കിൽ അതിന് കാരണം അമേരിക്കയിലെ മാധ്യമങ്ങളുടെ മുൻവിധിയോട് കൂടിയുള്ള സമീപനമാണ്. ഇന്നത്തെ സാഹചര്യത്തിൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മീഡിയ എന്ത് പറയുന്നുവോ അതാണ് ജനങ്ങൾ കേൾക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്കിടയിൽ ട്രംപ് പാപങ്ങളുടെ തൊഴാനായി വർണ്ണിക്കപ്പെട്ടു. മാധ്യമങ്ങൾ ഇത്തരത്തിലൊരു ആന്റി ട്രംപ് നിലപാടെടുത്തത് കൊണ്ട് തന്നെ അദ്ദേഹം ഈ തെരെഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ട്രംപ് ടി വി എന്ന ഒരു ചാനൽ തുടങ്ങുന്ന വിവരം അറിയിക്കുകയുണ്ടായി. ഇതുവരെ അതൊരു പ്രഖ്യാപനത്തിൽ ഒതുങ്ങി നില്കുന്നു. യാഥാർഥ്യമായാൽ കൺസർവേറ്റീവ്‌സിനെ സംബന്ധിച്ച് അതൊരു പുതിയ അദ്ധ്യായം തന്നെ ആയിരിക്കും. എന്ത് തന്നെയായാലും അമേരിക്കയുടെ ഭാവി സ്വാതന്ത്രത്തിന്റെ പേരിൽ മൂല്യശോഷണത്തിലേക്ക് നയിക്കുന്ന, പുരോഗമനത്തിന്റെ പേരിൽ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന കരങ്ങളിൽ ആകാതിരിക്കട്ടെ എന്ന് തന്നെ നമുക്ക് ആശംസിക്കാം.

About The Author

error: Content is protected !!