November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

അമേരിക്കയിൽ ജോലിചെയ്യുന്ന മലയാളി നേഴ്സിനെ വഞ്ചിച്ച് തട്ടിയെടുത്തത് 1.2 കോടി രൂപ; ഭർത്താവും കാമുകിയും അറസ്റ്റിൽ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ദമ്പതികളുടെ പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്ന് കാമുകിയുടെ അക്കൗണ്ടിലേക്ക് ഭാര്യ അറിയാതെ 1.2 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോഴിക്കോട് കോടഞ്ചേരി വേലംകോട് കാക്കനാട് വീട്ടിൽ സിജു കെ ജോസ് (52), കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനിൽ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്.

സിജുവിന്റെ ഭാര്യ വർഷങ്ങളായി യുഎസിൽ നേഴ്സായി ജോലി ചെയ്യുകയാണ്. സിജുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ഓഫ് അമേരിക്കയുടെയും ക്യാപിറ്റൽ വണ്ണിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് 1,20,45,000 [137938 ഡോളർ] രൂപ കാമുകിയായ പ്രിയങ്കയുടെ കായംകുളം എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയുകയും, തുടർന്ന് ഇരുവരും സ്വന്തം ആവശ്യങ്ങൾക്ക് ഈ പണം ഉപയോഗിച്ചതായി പോലീസ് കണ്ടെത്തുകയുമായിരുന്നു.

അമേരിക്കയിൽ നിന്നും ഭാര്യയെ വഞ്ചിച്ച് നാട്ടിലെത്തിയതായിരുന്നു സിജു. ഭാര്യ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി കാമുകിയുമായി നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയതോടെ കഴിഞ്ഞ ദിവസം നേപ്പാളിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഇരുവരെയും ഇമിഗ്രേഷൻ വിഭാഗം തടയുകയും പൊലീസെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

About The Author

error: Content is protected !!