https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒന്റാറിയോയിൽ നിന്ന് റെയിൽ പാലത്തിലൂടെ ന്യൂയോർക്ക് സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് മെക്സിക്കൻ കുടിയേറ്റക്കാരെ കാനഡയിലേക്ക് തിരിച്ചയച്ചതായി യുഎസ് നിയമ നിർവ്വഹണ ഏജൻസി അറിയിച്ചു.
ബഫല്ലോ, ന്യൂയോർക്ക്, ഫോർട്ട് ഈറി, ഒന്റാറിയോ എന്നിവയെ ബന്ധിപ്പിക്കുന്ന റെയിൽപ്പാലം വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ കുടിയേറ്റക്കാർ ഉപയോഗിക്കുന്ന അപകടകരവുമായ പാതകളിലൊന്നാണ്. ബുധനാഴ്ച രാത്രി ഇന്റർനാഷണൽ റെയിൽറോഡ് ബ്രിഡ്ജിലും, നയാഗ്ര നദിയിൽ പട്രോളിംഗ് നടത്തുന്ന ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൂന്ന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻസ് പറയുന്നു. കഴിഞ്ഞ 60 ദിവസത്തിനിടെ ബഫല്ലോ മേഖല വഴി യു എസ്സിലേക്ക് കടക്കാൻ ശ്രമിച്ച 24 പേരെ അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു.
അനൗദ്യോഗിക ഘട്ടങ്ങളിൽ അഭയം തേടുന്നവരെ പിന്തിരിപ്പിക്കാനുള്ള കാനഡ-യുഎസ് സേഫ് തേർഡ് കൺട്രി കരാർ കഴിഞ്ഞ മാസം വിപുലീകരിച്ചത് കുടിയേറ്റക്കാരെ ക്യൂബെക്കിലെ റോക്‌സാം റോഡ് പോലെയുള്ള അപകടകരമായ ബോർഡർ ക്രോസിങിന് പ്രേരിപ്പിക്കുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ വിമർശിച്ചിരുന്നു.
ഒരാഴ്‌ചയ്‌ക്ക് മുൻപ്, ഒന്റാറിയോ, ക്യൂബെക്ക്, ന്യൂയോർക്ക് സ്‌റ്റേറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അക്‌വെസാസ്‌നെ മൊഹാക്ക് ടെറിട്ടറിയിലൂടെ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുടുംബത്തിലെ നാലുപേർ മരണപ്പെട്ടിരുന്നു.
More Stories
ഉയർന്ന വ്യാപനശേഷിയുള്ള ഫംഗസ് രോഗം അമേരിക്കയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം
കര അതിർത്തിയിലെ കനേഡിയൻമാർക്കും അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള വാക്സിനേഷൻ ആവശ്യകതകൾ യുഎസ് മെയ് 11-ന് അവസാനിപ്പിക്കും
അമേരിക്കയിൽ യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്ത് പാകം ചെയ്ത് ബന്ധുക്കൾക്ക് നൽകി; പിന്നീട് അവരെയും കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി