November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഹൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാള്‍ കൊടിയേറി.

ഹൂസ്റ്റണ്‍: സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാമത് ഓര്‍മ്മ പെരുന്നാളും കണ്‍വന്‍ഷനും ആ പുണ്യപിതാവിന്റെ തിരുശേഷിപ്പിനാല്‍ അനുഗ്രഹീതമായ ഈ ദേവാലയത്തില്‍ ഒക്ടോബര്‍ ഇരുപത്തിയഞ്ച് ഞായറാഴ്ച കൊടിയേറിയത് മുതല്‍ നവംബര്‍ 1 ഞായര്‍ വരെ സമുചിതമായി ആഘോഷിക്കുന്നു. പരിശുദ്ധ പിതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചുകൊണ്ട് നടത്തപ്പെടുന്ന പെരുനാള്‍ ശുശ്രുഷകളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കുവാന്‍ എല്ലാ വിശ്വാസികളെയും സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ എല്ലാവരും പള്ളിയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേരും മറ്റുവിവരങ്ങളും രജിസ്റ്റര്‍ ചെയ്യുകയും, കോവിഡ് മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ച് ഭക്തിപുരസരംപെരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക സെക്രട്ടറി യല്‍ദോ പീറ്റര്‍ അറിയിച്ചു.

വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ഒക്ടോബര്‍ 28 ബുധനാഴ്ച വൈകിട്ട് 6:30 ന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് റവ.ഫാ ജോര്‍ജ് മാത്യുവിന്റെ (സജീവ് അച്ചന്‍) കാര്‍മ്മികത്വത്തില്‍ വി .കുര്‍ബാനയും, മധ്യസ്ഥാപ്രാര്‍ത്ഥനയും. ഒക്ടോബര്‍ 30 ന് വെള്ളിയാഴ്ച രാവിലെ 8 :30 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് മുന്‍ വികാരി റവ. ഫാ,രാജേഷ് കെ.ജോണ്‍ വി.കുര്‍ബാനയ്ക്കും, മദ്ധ്യസ്ഥ പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. ഒക്ടോബര്‍ 29,30 തീയതികളില്‍ വൈകിട്ട് 6:30 സന്ധ്യാനമസ്കാരവും, മധ്യസ്ഥാപ്രാര്‍ത്ഥനയുംതുടര്‍ന്ന് ഹ്യൂസ്റ്റനിലെ ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തില്‍ വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 31 ന് ശനിയാഴ്ച രാവിലെ 8:30ന് പ്രഭാതനമസ്കാരവും മുന്‍വികാരി റവ. ഫാ.പി.എം.ചെറിയാന്റെ നേതൃത്വത്തില്‍ വി.കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയുംതുടര്‍ന്ന് ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും കൊണ്ടാടുന്നതാണ്. ശനിയാഴ്ച വൈകിട്ട് 6:30 ന് സന്ധ്യാനമസ്കാരവും, മധ്യസ്ഥപ്രാര്‍ത്ഥനയും അതേത്തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും ഉണ്ടായിരിക്കും നവംബര്‍ ഒന്നാം തിയതി ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്കാരവും റവ .ഫാ.ഐസക് .ബി. പ്രകാശിന്റെ പ്രധാനകാര്‍മികത്വത്തില്‍ മൂന്നുമേല്‍ കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും ഉണ്ടായിരിക്കും .അതിനുശേഷം ആശിര്‍വാദത്തോടുകൂടി പെരുനാള്‍ ആഘോഷങ്ങളുടെ കൊടിയിറങ്ങും. പെരുനാള്‍ ശുശ്രുഷകള്‍ എല്ലാം പള്ളിയുടെ വെബ്‌സൈറ്റില്‍ ലൈവ് ടെലികാസ്റ്റില്‍ കാണാവുന്നതാണെന്ന് ഇടവക വികാരി റവ ഫാ. വര്‍ഗീസ് തോമസ്, അസി.വികാരി റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു,ട്രസ്റ്റി സാബു പുന്നൂസ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

About The Author

error: Content is protected !!