https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഗുജറാത്ത് സ്വദേശിയായ വ്യാപാരിയെ സിനിമാ ശൈലിയിൽ കൊള്ളയടിച്ച് കവർച്ചക്കാർ ആഭരണങ്ങളുമായി രക്ഷപ്പെട്ടു. ന്യൂജേഴ്‌സിയിലെ ഒക്‌ട്രി റോഡിലെ വിരാനി ജ്വല്ലേഴ്‌സ് എന്ന കടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. കട അടിച്ചു തകർത്ത കവർച്ചക്കാർ നിമിഷങ്ങൾക്കകം കടയിൽ നിന്ന് ആഭരണങ്ങൾ കൊള്ളയടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ജ്വല്ലറിയുടെ മുന്നിൽ ഉടമയും ഉപഭോക്താവും ഇരിക്കുന്നത് കാണാം. അപ്പോൾ കടയിലേക്ക് ഒരാൾ കടന്നു വരുന്നു. കറുത്ത വസ്ത്രം ധരിച്ച കവർച്ചക്കാർ പുറകിൽ തോക്കുമായി കടയിൽ പ്രവേശിക്കുന്നു. അകത്തു കടന്നയുടൻ ഇവർ കവർച്ച നടത്തുകയും. ഇതിനകം ആസൂത്രണം ചെയ്ത കൊള്ളക്കാർ അവരുടെ ബാഗുകളിൽ സ്വർണ്ണാഭരണങ്ങൾ നിറയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു.
അതേസമയം, ജ്വല്ലറിയിലെ ഉപഭോക്താക്കളും ഉടമയും ജീവനക്കാരും ഇതുകണ്ട് പരിഭ്രാന്തരായി. കവർച്ചക്കാർ അവരെ വെടിവയ്ക്കുകയല്ല, മറിച്ച് തള്ളി താഴെ ഇടുകയും ചെയുന്നത് സിസിടിവിയിൽ ദൃശ്യമാണ്. കവർച്ചക്കാർ ആരെയും വെടിവയ്ക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. എന്നാൽ, മുഴുവൻ കവർച്ചയും എങ്ങനെയാണ് നടക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
അമേരിക്കയിലും, കാനഡയിലും ഉൾപ്പെടെ ഇന്ത്യൻ സ്വദേശികളായ വ്യാപാരികൾ വീണ്ടും ആക്രമിക്കപ്പെടുന്നത് ആളുകൾക്കിടയിൽ നീരസമാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയിലെ പല വ്യാപാരികളും ഇതിനു മുൻപും ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഗുജറാത്തി സ്വദേശിയായ വ്യാപാരി ഗുജറാത്തിലെ ഏത് ജില്ലക്കാരനാണെന്ന് ഇതുവരെ അറിവായിട്ടില്ല. വൻ പോലീസ് സംഘം സ്ഥലത്തെത്തി കവർച്ചക്കാരെ പിടികൂടാനുള്ള ഓപ്പറേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
More Stories
ഉയർന്ന വ്യാപനശേഷിയുള്ള ഫംഗസ് രോഗം അമേരിക്കയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം
കര അതിർത്തിയിലെ കനേഡിയൻമാർക്കും അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള വാക്സിനേഷൻ ആവശ്യകതകൾ യുഎസ് മെയ് 11-ന് അവസാനിപ്പിക്കും
ഒന്റാറിയോയിൽ നിന്ന് യുഎസ് റെയിൽ ബ്രിഡ്ജ് വഴി അനധികൃതമായി കടന്ന കുടിയേറ്റക്കാരെ കാനഡയിലേക്ക് തിരിച്ചയച്ച് യുഎസ് ബോർഡർ ഏജൻസി