https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാലമെത്ര ചെന്നാലും പ്രേക്ഷകഹൃദയങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ് സ്ഫടികത്തിലെ ആടുതോമയും ചാക്കോമാഷുമൊക്കെ. 28 വർഷം മുൻപ് ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ 4K Atmos സാങ്കേതികവിദ്യയിൽ തയാറാക്കിയ പുതിയ പതിപ്പ് ഫെബ്രുവരി 09 -ന് കാനഡയിലെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്.
കാനഡയിലെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. സെൻട്രൽ പാർക്കവേ സിനിമാസ് മിസ്സിസാഗായിലും, വുഡ് സൈഡ് സിനിമാസ് സ്കാർബ്രോ, ഇമാജിൻ സിനിമാസ് ലണ്ടൻ, ഇമാജിൻ സിനിമാസ് റ്റിമ്മിൻസ്, ഇമാജിൻ സിനിമാസ് വിൻഡ്സർ, യോർക്ക് സിനിമാസ് റിച്ച്മൗണ്ട് ഹിൽസിലുമാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രം തിയറ്ററിൽ കണ്ടിട്ടില്ലാത്തവർക്ക് പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെ ‘ആടുതോമ’ വീണ്ടും തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്.
റിലീസിന് മുന്നോടിയായുള്ള പ്രൊമോഷൻറെ ഭാഗമായി ചിത്രത്തിൻറെ ടീസർ അണിയറക്കാർ പുറത്തുവിട്ടിരുന്നു. ‘ഞാൻ ആടുതോമ’ എന്ന ഡയലോഗും, ഇത് എൻറെ പുത്തൻ റൈയ്ബാൻ ഗ്ലാസ് എന്ന ഡയലോഗും ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമ്മിച്ചിരിക്കുകയാണ്. ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് സ്ഫടികം 4k Atmos നാളെ കാനഡയിലെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ