November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘പത്താം വളവ്’, ‘മേരി ആവാസ് സുനോ’ മെയ് 12-ന് കാനഡയിൽ റിലീസ് ചെയ്യും

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

‘പത്താം വളവ്’, ‘മേരി ആവാസ് സുനോ’ മെയ് 12-ന് കാനഡയിൽ റിലീസ് ചെയ്യും. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രങ്ങൾ പ്രദർശനത്തിനെത്തിക്കുന്നത്. കാനഡയിൽ വൈഡ് റിലീസാണ് രണ്ട് ചിത്രങ്ങൾക്കും ലഭിച്ചിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എം. പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ സിനിമയാണ് ‘പത്താം വളവ്’. ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. തികഞ്ഞ ഫാമിലി ഇമോഷണൽ ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു. കാനഡയിൽ വൈഡ് റിലീസാണ് ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറ നടത്തിയിരിക്കുന്നത്.

അദിതി രവിയും സ്വാസികയുമാണ് ചിത്രത്തിലെ നായികമാർ. അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്തർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റണിൻ രാജ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന മേരി ആവാസ് സുനോ മെയ് 12-ന് കാനഡയിൽ റിലീസ് ചെയ്യും. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രവും കൂടിയാണിത്. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടർ കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ഫീൽ ഗുഡ് മൂവി എന്ന അവതരണത്തോടു കൂടിയാണ് ‘മേരി ആവാസ് സുനോ’ തീയറ്ററുകളിൽ എത്തുന്നത്. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്.

എൻറർടെയ്ൻമെന്റിനും ഇമോഷനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജോണി ആൻറണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ, മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

About The Author

error: Content is protected !!