
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
തിയറ്ററുകളിൽ ചിരി വിരുന്നൊരുക്കാൻ ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയുന്ന പുതിയ ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ കാനഡയിൽ റിലീസ് ചെയ്യും. ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ രാഷ്ട്രീയം, പ്രണയം, നർമ്മം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ദിനേശൻ എന്ന ഇടതുപക്ഷ രാഷ്ട്രീയ നേതാവിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ആൻ ശീതളാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമായി കഴിഞ്ഞു.

ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നു.
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രദീപ് കുമാർ കാവുന്തറയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://yorkcinemas.ca/mobile/
*WOODSIDE CINEMAS
https://newwoodsidecinemas.com/mobile/
http://www.2keralacanada.com Email: 2keralacanada@gmail.com
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ