https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ‘ഒറ്റ്’ കാനഡയിൽ റിലീസ് ചെയ്യും. തിരുവോണ നാളായ സെപ്റ്റംബർ എട്ടിനാണ് സിനിമയുടെ റിലീസ്. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്.
മലയാളി പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഒറ്റ്’. കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി എന്നിവരുടെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിൽ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്.സജീവാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് അരുൾ രാജ് കെന്നഡിയാണ്.
മലയാളത്തിലും തമിഴിലുമായി ഒരേസമയം റിലീസിനൊരുങ്ങുന്ന ചിത്രം തമിഴിൽ ‘രണ്ടകം’ എന്ന പേരിലാണ് തിയെറ്ററുകളിൽ എത്തുക. ടി.പി. ഫെല്ലിനി സംവിധാനം ചെയുന്ന ചിത്രം ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമ്മിക്കുന്നത്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ