നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം നാളെ കാനഡയിൽ റിലീസ് ചെയ്യും. കാനഡയിൽ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. കാനഡയിൽ വൈഡ് റിലീസായാണ് ‘തുറമുഖം’ പ്രദർശനത്തിനെത്തുന്നത്. സെൻട്രൽ പാർക്കവേ സിനിമാസ് മിസ്സിസാഗായിലും, യോർക്ക് സിനിമാസ് റിച്ച്മൗണ്ട് ഹിൽസിലുമാണ് ഇന്ന് രാത്രി 8.30 pm റിലീസ് ചെയുന്നത്. സെൻട്രൽ പാർക്കവേ സിനിമാസ്, യോർക്ക് സിനിമാസ്, വുഡ് സൈഡ് സിനിമാസ്, ഇമാജിൻ സിനിമാസ്, ആൽബിയോൺ സിനിമാസ്, തുടങ്ങി നിരവധി തീയേറ്ററുകളിലാണ് നാളെ റിലീസ് ചെയുന്നത്.
1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവും കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥകൂടിയാണ് ‘തുറമുഖം’. ‘മട്ടാഞ്ചേരി മൊയ്‌തു’ എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയുന്നത്.
നിവിൻ പോളി, ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപൻ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : https://2keralacanada.com/
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ