November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘നൻപകൽ നേരത്ത് മയക്കം’ കാനഡയിൽ ആസ്വദിക്കാം 12 ഡോളറിൽ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി കാനഡയിൽ പ്രദർശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ഇതിനകം തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. കാനഡയിൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എല്ലാ ഷോകളും ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. ചൊവ്വാഴ്ച 12 ഡോളറിൽ ഈ സിനിമ ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറ.

സെൻട്രൽ പാർക്ക് വേ സിനിമാസ്, ആൽബിയോൺ സിനിമാസ്, യോർക്ക് സിനിമാസ്, വുഡ്‌സൈഡ് സിനിമാസ് എന്നിവിടങ്ങളിലാണ് പന്ത്രണ്ട് ഡോളർ നിരക്കിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

പ്രഖ്യാപന സമയം മുതൽ തന്നെ മലയാളി സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിക്കമ്പനി എന്ന തൻറെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആദ്യമായി നിർമ്മിച്ച ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന സിനിമാ അനുഭവം തന്നെയാണ് ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകന് സമ്മാനിക്കുന്നത്.

പതിവ് തെറ്റിക്കാതെ വ്യത്യസ്‍തമായ ഒരു കഥയെ അതിമനോഹരമായി എൽജെപി സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ജെയിംസിൽ നിന്ന് സുന്ദരത്തിലേക്കുള്ള അനായാസമായിയുള്ള മമ്മൂട്ടിയുടെ യാത്രയാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരുവേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ് ജെയിംസും സംഘവും വഴിമധ്യെ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് എൽജെപി ‘നൻപകൽ നേരത്ത് മയക്കം’ ത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുക. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ.) പ്രദർശിപ്പിച്ച ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും ചെയ്തിരുന്നു.

എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കമ്പനി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമാണം. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

About The Author

error: Content is protected !!