https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മോഹൻലാൽ ചിത്രം മോൺസ്റ്റർ കാനഡയിൽ പ്രദർശനത്തിനെത്തി. ആദ്യ ദിന പ്രദർശനങ്ങൾ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് കാനഡയിൽ ലഭിക്കുന്നത്. സിനിമ പറയുന്ന പ്രമേയവും വൈശാഖിന്റെ മേക്കിങ് മികവും ഞെട്ടിക്കുന്ന ക്ലൈമാക്സുമാണ് മോൺസ്റ്ററിന്റെ പ്രധാന പ്രത്യേകതയെന്ന് പ്രേക്ഷകർ പറയുന്നു. കമേഴ്സ്യൽ മലയാളസിനിമാസംവിധായകർ തൊടാൻ മടിച്ച ഒരു വിഷയത്തെ അതിന്റെ തീവ്രതയിൽ ആവിഷ്കരിച്ച് മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ‘മോൺസ്റ്റർ’ കാനഡയിൽ പ്രദർശനത്തിനെത്തിച്ചത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ കാനഡയുടെ നേതൃത്വത്തിൽ മെഗാ ഫാൻസ് ഷോയും കാനഡയിൽ സംഘടിപ്പിച്ചിരുന്നു. ഏകദേശം പത്ത് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തിയ മോഹൻലാൽ ചിത്രം കാനഡയിലെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
സെക്കൻഡ് ഹാഫ് കാണാൻ ആകാംക്ഷ ജനിപ്പിക്കുന്ന വിധമാണ് ഫസ്റ്റ് ഹാഫ് നിർത്തിയിരിക്കുന്നത്. സ്ക്രീനിൽ മൊത്തം ലക്കി സിംഗ് ആയി മോഹൻലാൽ നിറഞ്ഞു നിൽക്കുകയാണ്. കൊച്ചിയിലെ ഷീ ടാക്സി ഡ്രൈവർ ആയ ഭാമിനിയുടെയും കുടുംബത്തിൻ്റെയും ജീവിതത്തിനിടയിൽ ഒരു ദിവസം അപ്രത്യേക്ഷിത അതിഥിയായി ലക്കി സിംഗ് എത്തുന്നതും ആദ്യം ഇഷ്ടക്കേടുണ്ടായെങ്കിലും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതും മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതവും അല്ലാത്ത സന്ദർഭങ്ങളിലൂടെയും രംഗങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. ചിത്രത്തിൽ നായികമാരായി എത്തിയ ഹണി റോസിന്റെയും ലക്ഷ്മി മാഞ്ചുവിന്റെയും അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ത്രില്ലർ മൂഡിലൊരുക്കിയിരിക്കുന്ന ചിത്രം ആൻറണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ