November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘ജന ഗണ മന’ കാനഡയിൽ കിടിലൻ വരവേൽപ്പ് നൽകി മലയാളി പ്രേക്ഷകർ, എല്ലാ ഷോകളും ഹൗസ്ഫുൾ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ട്രിബ്യൂട്ടേഴ്സിൻ്റെ ബാനറിൽ പൃഥ്വിരാജ് നായകനായ ചിത്രം ‘ജന ഗണ മന’ കാനഡയിൽ പ്രദർശനത്തിനെത്തി. സിനിമയുടെ ആദ്യ ദിനം കഴിയുമ്പോൾ കാനഡയിൽ അതി ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മികച്ച മേയ്ക്കിംഗും, അതിഗംഭീര ട്വിസ്റ്റും ആണ് ചിത്രത്തിന്റെ ഹൈലൈറ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

കാനഡയിൽ മികച്ച പ്രീ-ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ട്രിബ്യൂട്ടേഴ്സ് വൈഡ് റിലീസ് തന്നെയാണ് കാനഡയിൽ നടത്തിയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രം പ്രദർശനം തുടങ്ങുമെന്നും അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അണിയറപ്രവർത്തകർ പറഞ്ഞു.

സമകാലീന രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബലിമൃഗമാകേണ്ടി വരുന്ന സാധാരണക്കാരന്റെ ദയനീയത മുഖവും, സമൂഹത്തിൽ നിറഞ്ഞാടുന്ന ജാതി വർഗീയതയും, വർത്തമാനകാല രാഷ്ട്രീയ വ്യവസ്ഥിതിയും, ഉന്നത വിദ്യാഭ്യാസ രംഗത്ത് നടമാടുന്ന അരാജകത്വവുമാണ് ചിത്രത്തിലൂടെ സംവിധായകൻ ഡിജോ ജോസ് തുറന്നുകാണിക്കുന്നത്. ഈ കാലഘട്ടത്തിൽ ഉയർത്തേണ്ട പല സുപ്രധാന ചോദ്യങ്ങളും, തൊട്ടാൽ പൊള്ളുന്ന പ്രമേയവുമാണ് ചിത്രത്തിലുടനീളമുള്ളത്. ഇന്ത്യയിലെ സാധാരണക്കാരനായ പൗരൻ ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികളോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളും, വ്യവസ്ഥിതികളാൽ അകപ്പെട്ട രണ്ടു മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് ചിത്രത്തിലൂടെ തുറന്നുകാണിക്കുന്നത്.

ബെംഗളൂരിൽ സ്വകാര്യ കോളജിലെ അധ്യാപിക അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നതും തുടർന്ന് കോളജിൽ ഉണ്ടാകുന്ന പ്രക്ഷോഭസമരങ്ങളിലൂടെയുമാണ് ജനഗണമനയുടെ തുടക്കം. ഇതിന്റെ കേസ് അന്വേഷണത്തിലൂടെയും തുടർന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ജനഗണമനയുടെ കഥ മുന്നോട്ട് പോവുന്നത്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നതെന്നതും പ്രശംസനീയമർഹിക്കുന്നതാണ്. മികച്ച അഭിനയമാണ് പൃഥ്വിരാജും, സുരാജും സിനിമയിലുടനീളം കാഴ്ചവെക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഷമ്മി തിലകന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. മമ്ത മോഹൻദാസ്, ശാരി, വിൻസി അലോഷ്യസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ‘ജന ഗണ മന’ നിർമ്മിച്ചിരിക്കുന്നത്.

www.ticketspi.com, www.achayanz.ca, www.landmarkcinemas.com, www.thekfs.ca എന്നീ വെബ്സൈറ്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

About The Author

error: Content is protected !!