November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഭീഷ്മപർവ്വം, പട, നാരദൻ കാനഡയിൽ വിജയകരമായി പ്രദർശനം തുടരുന്നു

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഭീഷ്മപർവ്വം, പട, നാരദൻ തുടങ്ങി മൂന്ന് സിനിമകളും മികച്ച പ്രേക്ഷക പ്രതികരണവുമായി കാനഡയിൽ പ്രദർശനം തുടരുകയാണ്. മൂന്ന് ചിത്രങ്ങളും കാനഡയിൽ ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയിൽച്ചിറയാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

കാനഡയിലെ മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മപർവ്വം തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോയുമായി പ്രദർശനം തുടരുകയാണ്. എല്ലാ തലങ്ങളിലും മലയാളി പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തുവെന്നുവേണം പറയാൻ. കാനഡയിലെ സകല റെക്കോർഡുകളും തിരുത്തിയെഴുതിയാണ് ഇപ്പോൾ ‘ഭീഷ്മപർവ്വം’ മുന്നേറുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫേർ അസോസിയേഷൻ ഇന്റർനാഷണൽ കാനഡയുടെ നേതൃത്വത്തിൽ വൻ വരവേൽപ്പായിരുന്നു ചിത്രത്തിന് കാനഡയിൽ നൽകിയത്. മാർച്ച് 2-ന് മെഗാ ഫാൻസ് ഷോയും സംഘടിപ്പിച്ചിരുന്നു. വേൾഡ് വൈഡ് റിലീസ് ആയിരുന്നിട്ടും പല രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നില്ല, എന്നാൽ കാനഡയിലെ മലയാളി പ്രേക്ഷകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മാർച്ച് മൂന്നിന് തന്നെ ടു കേരള എന്റർടൈൻമെന്റ് ബാനറിൽ കാനഡ മലയാളികളുടെ പ്രയങ്കരനായ ബിജു തയിൽച്ചിറ പ്രദർശനത്തിനെത്തിച്ചിരുന്നു.

ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഭീഷ്മപർവ്വം’. അമൽ നീരദുമായി മമ്മൂട്ടി കൈ കോർക്കുമ്പോൾ വലിയ പ്രതീക്ഷയാണ് കാനഡയിലെ മലയാളി ആരാധകർക്കുണ്ടായിരുന്നത്. എല്ലാ തലങ്ങളിലും ആ പ്രതീക്ഷകൾ നിറവേറ്റയെന്നുവേണം പറയാൻ. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ആഗോളതലത്തിൽ മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷൻ 75 കോടി പിന്നിട്ടു.

നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, ലെന, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, മാല പാർവതി, കോട്ടയം രമേശ് തുടങ്ങി വൻ താരനിരയാണു ചിത്രത്തിൽ അഭിനയിക്കുന്നത്. അമൽ നീരദും, ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സുഷിന് ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്.

കെ എം കമലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘പട’ കാനഡയിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയിൽച്ചിറയാണ് കാനഡയിൽ ‘പട’ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ രാഷ്ട്രീയം സംവദിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ കലാ, സാംസ്കാരിക ലോകത്ത് സജീമായിക്കൊണ്ടിരിക്കുകയാണ്. 1996 ൽ പാലക്കാട് കളക്റ്ററേറ്റിൽ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കൾ കളക്ടറെ ബന്ദിയാക്കിയ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. വിനായകൻ,ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ എന്നിവർ ശക്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

പ്രകാശ് രാജ്, അർജുൻ രാധാകൃഷ്ണൻ, ഇന്ദ്രൻസ് , സലിം കുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, ഷൈന് ടോം ചാക്കോ, ഗോപാലൻ അടാട്ട്, സുധീർ കരമന, ദാസൻ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങി നിരവധി പേർ ചിത്രത്തിലുണ്ട്.

ആഷിഖ് അബു ടോവിനോ ചിത്രം ‘നാരദനും’ മികച്ച പ്രതികരണമാണ് കാനഡയിൽ ലഭിച്ചിരിക്കുന്നത്. സമകാലിക മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്.

സ്ഥിരതയോടെയുള്ള കഥയും, സമകാലിക മാധ്യമപ്രവർത്തനത്തെയും മികച്ച രീതിയിൽ സിനിമയിൽ കാണാൻ സാധിക്കുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. എല്ലാവരുടെയും അഭിനയം എടുത്ത് പറയേണ്ടതാണ്. ഷറഫുദ്ദീൻ, ഇന്ദ്രൻസ് , ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രഞ്ജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക

YORK CINEMAS

https://omniwebticketing3.com/york/?schdate=2022-03-17

ALBION CINEMAS

https://omniwebticketing3.com/albion/?schdate=2022-03-02&perfix=4731&fbclid=IwAR1V0ZTsNaO7aePwm7bRKkDhckQyc1hpGwt-YE8v2Tc2WK2jauB4TIQzXt4

CINEPLEX CINEMAS

https://www.cineplex.com/?fbclid=IwAR3i6t9dMt8YQy49bPrcny8y2Hp0kKLFE9YE0Ke631MQinpXDHdunFMZAFM

LANDMARK CINEMAS

https://www.landmarkcinemas.com/film-info/bheeshmaparvam?fbclid=IwAR0_A_i-DFB1mXcKRk-zuLIogCIGDukdAPLBLdUyezpvqyO59HZvJkeWl-o

About The Author

error: Content is protected !!