November 7, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വിദേശത്ത് നിന്ന് കേരളത്തിലെത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമായിരുന്നു നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്.

സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചിരുന്നത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്ക് രാജ്യങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് ഗവൺമെൻറ് അനുവദിച്ചിരുന്നത്. എന്നാൽ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കോവിഡ് ബാധ കൂടുതലായും ബാധിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് വരുന്ന എല്ലവർക്കും ഏഴുദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയത്.

ക്വാറന്റൈന് ശേഷം എട്ടാംദിവസം ആർടിപിസിആർ പരിശോധന നടത്തണം. തുടർന്ന് നെഗറ്റീവാണെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

About The Author

error: Content is protected !!