November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്നുണ്ടായ രാഷ്ട്രീയ അശാന്തി ചൂണ്ടിക്കാട്ടി അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് പുതിയ യാത്രാ നിർദ്ദേശങ്ങൾ നൽകി.

അൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസിൽ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ റിയൽ എസ്റ്റേറ്റ് അഴിമതി നടത്തിയെന്നും വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്നും ഉൾപ്പെടെ അറുപതിലേറെ കേസുകളിലാണ് അറസ്റ്റ്. അറസ്റ്റിന് ശേഷം രാജ്യത്തുടനീളം പിടിഐ പ്രവർത്തകർ പ്രതിഷേധം നടത്തുകയും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇമ്രാൻ ഖാന്റ അറസ്റ്റിന് ശേഷം പാകിസ്താനിൽ വിവിധ പ്രവിശ്യകളിൽ വൻ സംഘർമാണ് പൊട്ടിപുറപ്പെട്ടത്. അറസ്റ്റ് വാർത്ത അറിഞ്ഞ് ഇമ്രാൻ അനുകൂലികൾ റാവൽപണ്ടിയിലെ സൈനിക ആസ്ഥാനത്ത് കുതിച്ചെത്തി. സ്ഥിതി രൂക്ഷമായതിനെ തുടർന്ന പല പ്രവിശ്യകളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. ഇമ്രാൻഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പെഷവാറിലെ റേഡിയോ പാകിസ്ഥാൻ കെട്ടിടത്തിനും തീയിട്ടു. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കി. പാക് എയർഫോഴ്‌സ് മെമ്മോറിയൽ തകർത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.

പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ യുഎസും കാനഡയും യുകെയും തങ്ങളുടെ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും യാത്രാ ഉപദേശം നൽകിയിട്ടുണ്ട്.

വ്യക്തിഗത സുരക്ഷാ പദ്ധതികൾ അവലോകനം ചെയ്യാനും തിരിച്ചറിയൽ രേഖകൾ കൊണ്ടുവരാനും നിയമപാലകരിൽ നിന്നുള്ള അഭ്യർത്ഥനകൾ പിന്തുടരാനും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കാനും അപ്‌ഡേറ്റുകൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും യുഎസ്, കാനഡ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലും ശക്തമാണ്. പ്രതിഷേധങ്ങളെ തുടർന്ന് ആദ്യഘട്ടത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയതെന്ന് അധികൃതർ അറിയിച്ചു. നിരവധി അക്രമസംഭവങ്ങളാണ് പാകിസ്താനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

About The Author

error: Content is protected !!