November 27, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാൻസർ ബാധിച്ച ഉക്രെയ്നിലെ കുട്ടികൾക്ക് കാനഡയുടെ കരുതൽ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഉക്രെയ്നിലെ കാൻസർ ബാധിതരായ കുട്ടികളുടെ വിദഗ്ദ്ധ ചികിത്സക്കായി കാനഡയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങി അധികൃതർ. കാൻസർ ബാധിതരായ രണ്ട് കുട്ടികളെ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ചികിത്സയ്ക്കായി ടൊറന്റോയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ ഇവർക്ക് വേണ്ട താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏകദേശം ഒരാഴ്ചയായി കുട്ടികളുടെ ചികിത്സയ്ക്കായി തയ്യാറെടുക്കുകയാണെന്ന് ടൊറന്റോയിലെ ആശുപത്രി അധികൃതർ പറഞ്ഞു. “ഉക്രേനിയൻ കമ്മ്യൂണിറ്റികളിൽ നിന്നും മറ്റ് കമ്മ്യൂണിറ്റികളിൽ നിന്നുമുള്ള പിന്തുണ അവിശ്വസനീയമാണെന്നും കുട്ടികൾക്ക് വേണ്ട ഏറ്റവും നല്ല ചികിത്സ നൽകുമെന്നും ടോറോന്റോയിലെ കുട്ടികൾക്കായിയുള്ള സിക്ക്‌ കിഡ്‌സ് ആശുപത്രി പ്രസിഡന്റും സിഇഒയുമായ ഡോ. റൊണാൾഡ് കോൺ പറഞ്ഞു. ഇവരുടെ കുടുംബങ്ങൾക്കുള്ള ഇമിഗ്രേഷൻ പ്രക്രിയ വേഗത്തിലാക്കാൻ ഫെഡറൽ ഗവൺമെന്റ് നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കോൺ പറഞ്ഞു.

ഉക്രെയ്നിൽ നിന്നുള്ള 10 മുതൽ 15 വരെ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ചികിത്സിക്കാനുള്ള ശേഷി സിക്ക്കിഡ്സ് ആശുപത്രിക്കുണ്ടെന്നും, ടൊറന്റോയിൽ ചികിത്സയ്ക്കായി ഉക്രെയ്നിൽ നിന്ന് കൂടുതൽ കുട്ടികൾ എത്തുമോ എന്ന് ഞങ്ങൾക്ക് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല എന്നും കോൺ കൂട്ടിച്ചേർത്തു.

About The Author

error: Content is protected !!