November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ലൈംഗിക അതിക്രമങ്ങൾക്കെതിരെ കാനഡയിൽ തെരുവിൽ ഇറങ്ങി വിദ്യാർത്ഥികൾ

‘അക്രമം നിർത്തൂ, ഇനി അക്രമം പാടില്ല’ എന്ന മുദ്രാവാക്യങ്ങൾ മുഴക്കി, ആയിരക്കണക്കിന് വെസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സ്ത്രീവിരുദ്ധതയ്ക്കും ബലാത്സംഗ സംസ്കാരത്തിനും എതിരായി വെള്ളിയാഴ്ച പ്രകടനം നടത്തി. കാമ്പസിലെ വിദ്യാർത്ഥി അതിക്രമങ്ങളും, ലൈംഗിക അതിക്രമങ്ങളും തടയുക എന്ന മുദ്രാവാക്യങ്ങൾ മുഴക്കി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് തെരുവിൽ പ്രകടനം നടത്തിയത്.

കഴിഞ്ഞയാഴ്ച ലണ്ടൻ, ഒന്റാറിയോ കാമ്പസിൽ നാല് വിദ്യാർത്ഥികൾ സ്ത്രീവിരുദ്ധതക്കെതിരെയും, ലൈംഗിക അതിക്രമത്തിനെതിരെ കോളേജ് മാനേജ്മെന്റിൽ പരാതി നൽകിയിരുന്നു. കൂടാതെ സോഷ്യൽ മീഡിയ വഴി സ്ത്രീകൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയും ലൈംഗികാതിക്രമങ്ങളും സംബന്ധിച്ച ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചുവെന്നും, കൂടാതെ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചുവെന്നും യൂണിവേഴ്സിറ്റികളും അറിയിച്ചിട്ടുണ്ട്.

“ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഞങ്ങളുടെ കാമ്പസിലെ സംസ്കാരം സമൂഹത്തിന്റെയും സുരക്ഷയുടെയും ഒന്നായി മാറുന്നതുവരെ ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് ഞങ്ങൾ നിങ്ങളോട് പ്രതിജ്ഞാബദ്ധരാണ്,” ഒരു വനിതാ ഓർഗനൈസർ സമ്മേളനത്തിൽ പറയുകയുണ്ടായി. ലിംഗാധിഷ്ഠിത ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത പരസ്യമായി ഉറപ്പിക്കുന്നതിനുള്ള ഒരു നല്ല ചുവടുവെപ്പായി എല്ലാവരും ഈ സമരത്തെ കാണണമെന്നും സമ്മേളനത്തിൽ പറയുകയുണ്ടായി.

About The Author

error: Content is protected !!