November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

3 കനേഡിയൻ കോളേജുകൾ അടച്ചുപൂട്ടി ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിലേക്ക്

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡയിലെ മോൺ‌ട്രിയൽ നഗരത്തിലെ മൂന്ന് സ്വകാര്യ കോളേജുകൾ അടച്ചുപൂട്ടിയതോടെ ഏകദേശം 2,000-ത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പഠനം അനിശിതത്വത്തിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ അപ്രതീക്ഷിത നടപടിയെത്തുടർന്ന് പെരുവഴിയിലായിരിക്കുന്നത്.

മൂന്ന് കോളേജുകളും 2021 നവംബർ 30 മുതൽ 2022 ജനുവരി 10 വരെ നീണ്ട ശീതകാല അവധിയാണ് ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന്, അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പ്, തീർപ്പാക്കാത്ത ഫീസ് ഒരാഴ്ചയ്ക്കുള്ളിൽ അടക്കണമെന്ന് അധികാരികൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ചില വിദ്യാർത്ഥികൾ ഫീസ് അടച്ചെങ്കിലും പലർക്കും ഈ ഭീമമായ തുക അടക്കാൻ കഴിഞ്ഞിരുന്നില്ല. ഏകദേശം 9 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെയാണ് കോളേജുകൾ ഫീസിനത്തിൽ വാങ്ങിയത്.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് കോളേജുകൾ അടച്ചു പൂട്ടിയതെന്ന് ഇവർ കോടതിയിൽ നൽകിയിരിക്കുന്ന വിശദീകരണം. കോളേജ് ഡി കോംപ്‌റ്റാബിലിറ്റേ എറ്റ് ഡി സെക്രട്ടേറിയറ്റ് ഡു ക്യൂബെക്ക് (സിസിഎസ്‌ക്യു), കോളേജ് ഡി ഐ എസ്ട്രി (സിഡിഇ), എം കോളേജ് എന്നിവയാണ് ഈ മൂന്ന് കോളേജുകൾ. 2,000 വിദ്യാർത്ഥികളിൽ, 1,173 പേർ മോൺട്രിയലിലെ മൂന്ന് സ്വകാര്യ കോളേജുകളിൽ നേരിട്ട് പഠിക്കുന്നവരാണ്. 637 വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസുകളിലൂടെയും പഠിക്കുന്നവരാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും ഇതിലുണ്ട്.

2022 ജനുവരി 29 ന്, ‘മോൺട്രിയൽ യൂത്ത്-സ്റ്റുഡന്റ് ഓർഗനൈസേഷന്റെ’ (MYSO) കീഴിൽ വിദ്യാർത്ഥികൾ തങ്ങളുടെ കേസിൽ നീതി ആവശ്യപ്പെട്ട് മോൺ‌ട്രിയലിലെ ലാസല്ലിലെ ഗുരുദ്വാര ഗുരുനാനാക് ദർബാറിൽ റാലി നടത്തിയിരുന്നു. കാനഡയിലെ വിദ്യാഭ്യാസ മന്ത്രി, കാനഡയിലെ ഇന്ത്യൻ അംബാസഡർ, മോൺട്രിയൽ എംപി, പ്രതിപക്ഷത്തിന്റെ വിവിധ മന്ത്രിമാർ എന്നിവർക്ക് അവർ ഇത് സംബന്ധിച്ച് കത്തും നൽകി. റാലിയിൽ, വിസ റീഫണ്ട്, ഫീസ് തിരികെ നൽകൽ, അടച്ചിട്ട മൂന്ന് കോളേജുകളിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം, വിദ്യാർത്ഥികൾക്ക് പഠിക്കാൻ നിർബന്ധിത രേഖയായ ഡ്യൂ ക്യൂബെക്ക് സർട്ടിഫിക്കറ്റ് സഹിതം വിദ്യാർത്ഥികൾക്ക് ബിരുദം നൽകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. എന്നാൽ ഈ കോളേജുകൾ നിയമങ്ങൾ പാലിച്ചിരുന്നില്ലെന്ന് മോൺട്രിയൽ എംപി പ്രതികരിച്ചു.

About The Author

error: Content is protected !!