അഫ്ഗാനിസ്താനിൽ ക്രൂരത തുടർന്ന് താലിബാൻ ഭീകരർ. വനിതാ പോലീസ് ഉദ്യോഗസ്ഥയെ കുട്ടികൾക്ക് മുൻപിലിട്ട് വെടിവെച്ച് കൊന്നു. ഖോർ പ്രവിശ്യയിലെ ഫിറോസ്കോ സ്വദേശിനിയായ ബാനു നെഗാർ ആണ് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്.
രാത്രിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുൻപിൽ വെടിവെയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച ഭീകരർ മൃതദേഹത്തിന്റെ മുഖം വികൃതമാക്കി. പ്രാദേശിക ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്ന നെഗാർ എട്ടുമാസം ഗർഭിണിയായിരുന്നു. മൂന്ന് ഭീകരരാണ് തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അറബി ഭാഷയിലാണ് സംസാരിച്ചത്. സംഭവ ശേഷം ഭീകരർ വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
സംഭവവുമായി ബന്ധമില്ലെന്നും അന്വേഷണം നടക്കുകയാണെന്നും താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് പ്രതികരിച്ചു. മുൻ സർക്കാരിനുവേണ്ടി പ്രവർത്തിച്ചവർക്കു താലിബാൻ പൊതുമാപ്പ് നൽകിയതാണെന്നും വക്താവ് പറഞ്ഞു. ശനിയാഴ്ച കാബൂളിൽ പ്രകടനം നടത്തിയ വനിതകൾക്കുനേരെ താലിബാൻ കണ്ണീർവാതകവും മുളക് സ്പ്രേയും പ്രയോഗിച്ചിരുന്നു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന