പ്രവിശ്യയിലെ ആരോഗ്യ പരിപാലന ശൃംഖലയിലെ ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് 18,000 ഡോളർ വരെ സാമ്പത്തിക ബോണസ് നൽകുമെന്ന് ക്യൂബെക്ക് സർക്കാർ പ്രഖ്യാപിച്ചു.
15,000 ഡോളർ ബോണസ് മുഴുവൻ സമയ നഴ്സുമാർക്കും പാർട്ട് ടൈം നഴ്സുമാർക്കും, കൂടാതെ ജോലി ഉപേക്ഷിച്ച നഴ്സുമാർക്ക് തിരിച്ചെത്തിയാൽ 12,000 ഡോളർ ലഭിക്കും, ക്യുബെക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാൻഡെമിക് ബാധിച്ച പ്രദേശങ്ങളിലെ നഴ്‌സുമാർക്ക് 18,000 ഡോളർ ബോണസ് ലഭിക്കും.
ഈ പദ്ധതിക്ക് ഏകദേശം 1 ബില്യൺ ഡോളർ ചിലവാകുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പാൻഡെമിക് സമയത്ത് ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ഉപേക്ഷിച്ചത് സർക്കാരിനു തലവേദനയായിരുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകി നഴ്സുമാരെ തിരിച്ചു കൊണ്ട് വരികയാണ് സർക്കാരിന് മുന്നിലുള്ളത്.
മുഴുവൻ സമയവും ജോലിചെയ്യാനും അധികമായി 4,300 നഴ്‌സുമാരെ സിസ്റ്റത്തിലേക്ക് ആകർഷിക്കാനും, നഴ്സുമാരുടെ ജോലി ഷെഡ്യൂളുകൾ മെച്ചപ്പെടുത്തുമെന്നും നിർബന്ധിത ഓവർടൈം ഗണ്യമായി കുറയ്ക്കുമെന്നും പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് പറഞ്ഞു.
പൊതു സംവിധാനത്തിലെ 60 ശതമാനം നഴ്‌സുമാർ മാത്രമാണ് മുഴുവൻ സമയവും ജോലി ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡുബെ പറഞ്ഞു, ഇത് “പര്യാപ്തമല്ല” എന്നും പറഞ്ഞിരുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു