ക്യൂബെക്കിലുടനീളം അഞ്ച് ദിവസം നീണ്ട ആംബർ അലേർട്ട് തിങ്കളാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അവസാനിച്ചു. 36-കാരനായ പ്രതി തന്റെ മൂന്ന് വയസ്സുള്ള മകനെ ഓഗസ്റ്റ് 31-ന് ബാസ്-സെന്റ്-ലോറന്റിലെ സെയിന്റ്-പോൾ പ്രദേശത്ത് നിന്ന് തട്ടിക്കൊണ്ടുപോയി, നിരവധി ദിവസം നീണ്ടുനിന്ന തിരച്ചിലിനുശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
തിരച്ചിലിന്റെ ഭാഗമായി, ക്യൂബെക്ക്, ന്യൂ ബ്രൺസ്വിക്ക് എന്നിവിടങ്ങളിലെല്ലാം അലർട്ട് ബാധകമാക്കിയിരുന്നു. ക്യൂബെക്കിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ ആംബർ അലേർട്ടുകളിൽ ഒന്നായിരുന്നു ഇത്. ആളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ സുരക്ഷിതമായി അമ്മയുടെ സംരക്ഷണയിൽ തിരിച്ചെത്തിക്കുകയും ചെയ്തു.
“മൂന്ന് വയസുള്ള കുട്ടി ഇപ്പോൾ അമ്മയോടൊപ്പം താമസസ്ഥലത്താണെന്നും, പരിക്കേറ്റിട്ടില്ലെന്നും ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞെന്ന്” പോലീസ് പറഞ്ഞു. ഒക്ടോബർ 5 ന് കോടതിയിൽ ഹാജരാക്കുന്നത് വരെ പ്രതി കസ്റ്റഡിയിൽ തുടരുമെന്ന് പോലീസ് പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു