November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒന്റാറിയോയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച്‌ ദീർഘകാല പരിചരണ തൊഴിലാളി സംഘടനകൾ

കൂടുതൽ ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഒന്റാറിയോ സർക്കാർ. ഈ സാമ്പത്തിക വർഷാവസാനത്തോടെ 4,000 ത്തിലധികം ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിന് 270 മില്യൺ ഡോളർ നീക്കിവെക്കുന്നതായി ഒന്റാറിയോ പ്രവിശ്യ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ദീർഘകാല പരിചരണ വിഭാഗത്തിൽ തുടരുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഒന്റാറിയോ പ്രവിശ്യയിലെ ആരോഗ്യ സംഘടനകൾ കഴിഞ്ഞ ദിവസം റാലി സംഘടിപ്പിച്ചത്. കോവിഡ് -19 പാൻഡെമിക് സമയത്ത് ശ്രദ്ധയിൽപ്പെട്ട സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ നിയമങ്ങൾ നടത്തുന്നത് തെറ്റാണെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും സംഘടനാ റാലിയിൽ കുറ്റപ്പെടുത്തി.

മുൻ ജീവനക്കാരും, സ്ഥിര ജീവനക്കാരിൽ ചിലർ പറയുന്നത് കോവിഡ് -19 മൂലമുണ്ടായ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ കഴിഞ്ഞ 19 മാസങ്ങളായി ഞങ്ങൾ നേരിടുകയാണ് ഇപ്പോഴും ഇതിൽ നിന്ന് മുക്തി നേടാൻ സാധിച്ചിട്ടില്ല. അതുപോലെ തന്നെ ഒന്റാറിയോ സർക്കാർ വാഗ്ദാനം ചെയ്ത സ്ഥിരം ജോലികളും, മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല എന്നും ചിലർ കുറ്റപ്പെടുത്തി.

ദീർഘകാല പരിചരണത്തിലും റിട്ടയർമെന്റ് ഹോമുകളിലും കോവിഡ് പകർച്ചവ്യാധികൾ ഇപ്പോൾ കുറവാണ്, എന്നാൽ ജീവനക്കാരുടെ കുറവ്, നിരന്തരമായ ഓവർടൈം, അതുപോലെതന്നെ ഗുരുതരാവസ്ഥയിലുള്ള താമസക്കാരെ പരിപാലിക്കുന്നതും ഒരു സാധാരണ സംഭവമായി തുടരുന്നു, ഇത് ജീവനക്കാരുടെ ജോലി ഭാരം കൂട്ടുകയാണ് ചെയ്യുന്നതെന്നും സംഘടനാ കുറ്റപ്പെടുത്തി. ഇതിൽ ഒരു നടപടിപോലും സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലായെന്നവർ പറഞ്ഞു.

About The Author

error: Content is protected !!