Join for daily Canada Malayalam News
https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
അമേരിക്കയിൽ വിസ്കോൺസിനിലെ മിൽവോക്കിയിൽ ക്രിസ്മസ് റാലിയിലേക്ക് കാർ ഇടിച്ചുകയറി അഞ്ചു പേർ കൊല്ലപ്പെട്ടു. ബാരിക്കേഡ് തകർത്ത വാഹനം മുതിർന്നവരും കുട്ടികളും അടക്കം 50 പേരെ ഇടിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 48 ലേറെയെന്ന് വിസ്കോസിൻ പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ 12 പേർ കുട്ടികളായിരുന്നു. മരണസംഖ്യ ഉയർന്നേക്കാമെന്ന് വോക്കേഷാ പോലീസ് മേധാവി ഡാൻ തോംപ്സൺ അറിയിച്ചു. അപകടമുണ്ടാക്കിയ എസ്.യു.വി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡാറെൽ എഡ്വേർഡ് ബ്രൂക്സ് ജൂണിയർ എന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരനെയാണു കസ്റ്റഡിയിലെടുത്തത്.
കൊടുംകുറ്റവാളിയായ ഇയാൾ ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. അമേരിക്കയിലെ പ്രസിദ്ധമായ വിസ്കോസിൻ ക്രിസ്തുമസ്സ് പരേഡിലേക്കാണ് ചുവന്ന നിറത്തിലുള്ള എസ്.യു.വി ജീപ്പ് പാഞ്ഞുകയറിയത്. അതിവേഗം വന്ന കാർ നിർത്തുന്നതിനായി പോലീസ് വെടിവെച്ചിരുന്നു. വാദ്യ സംഘത്തിന്റെ വേഷം ധരിച്ചവരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് മേധാവി ഡാൻ തോംസൺ അറിയിക്കുന്നത്. എന്നാൽ മന:പൂർവ്വം പരേഡിന് നേരെ നടന്ന ആക്രമണമാണോ എന്ന സംശയം നിലനിൽക്കുകയാണ്.
ഭീകരാക്രമണമാണോയെന്ന് അന്വേഷണം നടത്തിവരികയാണ്. വോക്കേഷ കത്തോലിക്ക സ്കൂളിലെ കുട്ടികൾ, ഒരു കത്തോലിക്കാ വൈദികൻ, ഇടവകകളിൽനിന്നുള്ള വിശ്വാസികൾ എന്നിവർക്കു പരിക്കേറ്റതായി മിൽവോക്കി അതിരൂപത വക്താവ് സാന്ദ്ര പീറ്റേഴ്സൺ പറഞ്ഞു. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാത്ത സാഹചര്യത്തിൽ അമേരിക്കൻ കേന്ദ്രകുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ പ്രത്യേക സംഘം സ്ഥലത്തെത്തിയതായും റിപ്പോർട്ടുണ്ട്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന