November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

യുക്രൈനിന് പീരങ്കികൾ നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡ യുക്രൈനിന് പീരങ്കികൾ നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥന അംഗീകരിച്ചതിനാലാണ് പീരങ്കികൾ അയയ്‌ക്കുന്നതെന്ന് ട്രൂഡോ അറിയിച്ചു.

ഏത് തരത്തിലുള്ള പീരങ്കികളാണ് കാനഡ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞിട്ടില്ലെങ്കിലും, റഷ്യ കിഴക്കൻ യുക്രൈയ്നിൽ സൈന്യം കേന്ദ്രീകരിക്കുന്നതിനാൽ യുദ്ധത്തിന്റെ മാറുന്ന അവസ്ഥയ്ക്കുള്ള പ്രതികരണമായാണ് ഈ നീക്കത്തെ പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നത്.

കാനഡ യുക്രൈയ്‌നെ സഹായിക്കുന്നത് തുടരുന്നതിനാൽ, കനേഡിയൻ സായുധ സേനയെ വേണ്ടത്ര സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് പരിഗണനയിലാണെന്ന് ട്രൂഡോ പറഞ്ഞു. യു‌എസ്, കാനഡ, മറ്റ് സഖ്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് “ആയുധങ്ങളും സൈനിക സഹായവും” എത്തുമെന്ന് യുക്രൈനിയൻ എംപി ലെസിയ വാസിലെങ്കോ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

കൂടുതൽ സൈനിക സഹായത്തിനായി 2022 ലെ ഫെഡറൽ ബജറ്റിൽ 500 മില്യൺ ഡോളർ നീക്കിവയ്ക്കുന്നതുൾപ്പെടെ, പണം അയയ്‌ക്കുന്നതിനും യുക്രൈയ്‌നിന് മാനുഷിക സഹായം വാഗ്ദാനം ചെയ്യുന്നത് തുടരുമെന്ന് സർക്കാർ വിശാലമായി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. പ്രതിരോധ മന്ത്രി അനിത ആനന്ദിന്റെ ഓഫീസും ബുധനാഴ്ച കൂടുതൽ വിശദാംശങ്ങൾ നൽകാൻ വിസമ്മതിക്കുകയും, നിലവിൽ ഞങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നും നൽകാനാകില്ലയെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദിന്റെ പ്രസ് സെക്രട്ടറി ഡാനിയൽ മൈൻഡൻ പറഞ്ഞു.

About The Author

error: Content is protected !!