November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാൽനൂറ്റാണ്ടിനുശേഷം ഒന്റാരിയോ -35 ഡിഗ്രി സെൽഷ്യസിലേക്ക്

ഒന്റാരിയോയിലെ കാലാവസ്ഥ രണ്ട് പതിറ്റാണ്ടുകളായി കണ്ടതിൽ വെച്ച് ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുകയാണ്. ശൈത്യകാലത്തിന്റെ നേരത്തെയുള്ള വരവ് ഒന്റാരിയോയെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. ഡഗ് ഗിൽഹാമിന്റെ പ്രവചനമനുസരിച്ച് ഒന്റാരിയോയിൽ “കഴിഞ്ഞ 25 വർഷങ്ങളിൽ കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും, ചെറിയ കൊടുങ്കാറ്റുകൾ തെക്ക് ഭാഗത്ത് വീശിയടിക്കാൻ സാധ്യത ഉണ്ടെന്നും” പറഞ്ഞു. ഡിസംബർ മാസത്തിൽ ഒന്റാരിയോയിൽ സാധാരണയേക്കാൾ മഞ്ഞുവീഴ്ച കാണുമെന്നും താപനില ശരാശരിയേക്കാൾ കുറയുമെന്നും ആയതിനാൽ എല്ലാവരും മുൻകരുതലുകൾ എടുക്കണമെന്നും ഗിൽഹാം ഓർമപ്പെടുത്തി.

ഹാലോവീൻ മുമ്പ്തന്നെ ഒന്റാരിയോയിലെ ചില പ്രവിശ്യകളിൽ മാത്രം ശൈത്യകാലം ആരംഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹാലോവീൻ കഴിയുന്നത് വരെ ശൈത്യകാലം എല്ലാ പ്രാവശ്യകളിലും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. കാനഡയിൽ വടക്കൻ പ്രൈറീസ്, ക്യൂബെക്കിന്റെ ഭൂരിഭാഗവും അറ്റ്ലാന്റിക് കാനഡയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഡിസംബർ പകുതിയോടെയും ജനുവരി അവസാനത്തോടെയും മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒന്റാരിയോയിലെ ശൈത്യകാല കാലാവസ്ഥാ രണ്ട് പതിറ്റാണ്ടുകളായി കണ്ടതിൽ വെച്ച് ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെ നീങ്ങുന്നുവെന്ന് കാനഡ കാലാവസ്ഥാ വകുപ്പും പറഞ്ഞിട്ടുണ്ട്. ഒന്റാരിയോ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ 25 വർഷത്തേക്കാൾ കൂടുതൽ തണുത്ത കാലാവസ്ഥയാണ് ഈ സീസണിന്റെ അവസാന പാദത്തിൽ ഉണ്ടാകുമെന്നും പറയുന്നുണ്ട്. തണുപ്പിന്റെ കാഠിന്യത്തിൽ മഞ്ഞുപാളികൾ രൂപപെടുന്നതിനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ലെന്നും പറയപ്പെടുന്നുണ്ട്. പ്രവചനങ്ങൾ എന്ത് തന്നെ ആയാലും സുരക്ഷിതരായി ഇരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.

About The Author

error: Content is protected !!